അമേരിക്കൻ വാർത്ത

പെന്തെക്കൊസ്ത് മിഷന്‍ (എന്‍.ടി.സി) രാജ്യാന്തര കണ്‍വന്‍ഷന്‍ ജൂലൈ 8 മുതല്‍ പെന്‍സല്‍വേനിയില്‍

പെന്‍സല്‍വേനിയ : ദി പെന്തെക്കോസ്ത് മിഷന്‍ സഭകളുടെ രാജ്യാന്തര കണ്‍വന്‍ഷനായ ‘ന്യൂ ടെസ്റ്റ്മന്റ് ചര്‍ച്ച് ‘ കണ്‍വന്‍ഷന്‍ ജൂലൈ 8 മുതല്‍ 12 വരെ  പെന്‍സല്‍വേനിയ ഇന്ത്യാനാ യൂണിവേഴ്‌സിറ്റി കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.

വ്യാഴം – വെള്ളി ദിവസങ്ങളില്‍ രാവിലെ 10:00 ന് പൊതുയോഗം ഉച്ചയ്ക്ക് 2:00 മുതല്‍ 4: 00 വരെ യുവജന സെമിനാര്‍,കുട്ടികള്‍ക്കായുള്ള സെമിനാര്‍, ശനിയാഴ്ച രാവിലെ 10:00ന് പൊതുയോഗവും ഉച്ചയ്ക്ക് 2:00 മുതല്‍ 4:00 വരെ ഉപവാസ പ്രാര്‍ഥനയും ദിവസവും വൈകിട്ട് 7:00 ന് ഗാനശുശ്രൂഷ സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.

യുഎസ്, കാനഡ, മെക്‌സിക്കോ തുടങ്ങി വിവിധയിടങ്ങളില്‍ നിന്നും ഇന്ത്യാ ഗള്‍ഫ്, ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മൂവായിരത്തൊളം ശുശ്രൂഷകരും വിശ്വാസികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

 സഭയുടെ ചീഫ് പാസ്റ്റര്‍, പ്രധാന ശുശ്രൂഷകര്‍ എന്നിവര്‍ പ്രസംഗിക്കും. സമാപന ദിവസമായ ജൂലൈ 12 ഞായറാഴ്ച രാവിലെ ഒന്‍പതിന് ന്യൂയാര്‍ക്ക്, ചിക്കാഗോ, ഡാളസ്, ഹൂസ്റ്റന്‍, ഒര്‍ലാന്റോ, ഒക്കലഹോമ ,വാഷിംഗണ്‍, കാനഡ, മെക്‌സിക്കോ തുടങ്ങി അമേരിക്കയിലെ 40 പ്രാദേശിക സഭകളിലെ നൂറിലധികം ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭാ ആരാധനയോടെ കണ്‍വന്‍ഷന്‍ സമാപിക്കും.

  • Report പ്രസാദ് തീയാടിക്കല്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...