അമേരിക്കൻ വാർത്തസിനിമ

നൃത്തവേദിയിൽ വിസ്മയമായി നന്ദിത ശരത്തിന്റെ ഭരതനാട്യം അരങ്ങേറ്റം

ഡാളസ്, ടെക്സസ്:  കലയിലും കായികരംഗത്തും മികവ് തെളിയിച്ച നന്ദിത ശരത്തിന്റെ അരങ്ങേറ്റം അതിമനോഹരമായി,  ലൂയിസ് വിൽ ഗ്രാൻഡ് തീയേറ്ററിൽ പ്രൗഢഗംഭീരമായ സദസ്സിന് മുമ്പിൽ അരങ്ങേറി.  അഞ്ചാം വയസ്സിൽ ശ്രീമതി ശ്രീ ലക്ഷ്മണന്റെ കീഴിൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ നന്ദിത, കഴിഞ്ഞ 11 വർഷമായി ശ്രീമതി മിനി ശ്യാമിന്റെ കീഴിലാണ് നൃത്തപഠനം തുടരുന്നത്. ‘ശ്രീ സ്കൂൾ ഓഫ് ഡാൻസി’ലൂടെ നോർത്ത് ടെക്സാസിലെ വിവിധ സാംസ്കാരിക സംഘടനകൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും പിന്തുണയേകി വർഷം തോറും നടക്കാറുള്ള നൃത്തോത്സവങ്ങളിൽ നന്ദിത സജീവമായി പങ്കെടുക്കാറുണ്ട്.

ഭരതനാട്യം തന്റെ മതപരമായ പൈതൃകത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് നൽകാനും ആത്മീയബോധം വളർത്താനും സഹായിച്ചതായി നന്ദിത പറയുന്നു.
നൃത്തത്തിന് പുറമെ, പ്രൈമറി സ്കൂൾ കാലഘട്ടം മുതൽ എയർ റൈഫിൾ ഷൂട്ടിംഗിൽ പരിശീലനം നേടുന്ന നന്ദിത നിരവധി ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഒരു മികച്ച കായികതാരം കൂടിയാണ്. കൂടാതെ പ്രഗത്ഭയായ ഒരു ഡ്രമ്മറും പരിസ്ഥിതി പ്രവർത്തകയുമാണ്.

2024 മുതൽ ‘കീപ്പ് ടെക്സാസ് ബ്യൂട്ടിഫുൾ’ (Keep Texas Beautiful) അംബാസഡറായി സേവനമനുഷ്ഠിക്കുന്ന നന്ദിത, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി സാമൂഹിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

പ്ലാനോ ഈസ്റ്റ് സീനിയർ ഹൈസ്കൂളിൽ (Plano East Senior High School) നിന്ന് ഉയർന്ന മാർക്കോടെ (Summa Cum Laude) ഉന്നതവിജയം കരസ്ഥമാക്കിയ നന്ദിത, കെമിക്കൽ എഞ്ചിനീയറിംഗ് ഉപരിപഠനത്തിനായി ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലേക്ക് (The University of Texas at Austin) പ്രവേശനം നേടിയിരിക്കുകയാണ്. ശരത് ,ഗാഥ ദമ്പതികളുടെ മകളാണ് നന്ദിത ശരത്.

  • Report സണ്ണി മാളിയേക്കൽ ,ഡാളസ്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...