സിനിമ

പ്രിയദര്‍ശന്‍- അക്ഷയ് കുമാര്‍- സെയ്ഫ് അലി ഖാന്‍ ചിത്രം ‘ഹൈവാന്‍’

അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന ‘ഹൈവാൻ’ ആഗോള റിലീസ് തീയതി പുറത്ത്. സെപ്റ്റംബർ 11-നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രിയദർശൻ തന്നെയാണ്. കെ.വി.എൻ. പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ വെങ്കട് കെ. നാരായണ, ശൈലജ ദേശായി ഫെൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ബോളിവുഡിലെ വമ്പൻ താരങ്ങളായ അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവർ ഒരിടവേളക്ക് ശേഷം ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. സയ്യാമി ഖേർ, ശ്രിയ പിൽഗാവോങ്കർ എന്നിവരും പ്രിയദർശൻ ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ ചിത്രീകരണം ആരംഭിച്ച ‘ഹൈവാൻ’, കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചത്. വമ്പൻ സസ്പെൻസും ഡ്രാമയും കോർത്തിണക്കിയാണ് പ്രിയദർശന്റെ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ചിത്രം ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാറിനൊപ്പം ഒട്ടേറെ സൂപ്പർഹിറ്റുകൾ ബോളിവുഡിൽ ഒരുക്കിയിട്ടുള്ള പ്രിയദർശൻ ആദ്യമായാണ് സെയ്ഫ് അലി ഖാനുമായി ഒന്നിക്കുന്നത്.

സാബു സിറിൾ ആണ് പ്രൊഡക്ഷൻ ഡിസൈനർ. പ്രിയദർശൻ, അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ, സാബു സിറിൾ എന്നീ നാലു ദേശീയപുരസ്‌കാര ജേതാക്കൾ ഒന്നിക്കുന്നു എന്നതും ഹൈവാന്റെ ഹൈലൈറ്റ് ആണ്. ചിത്രത്തിലെ മറ്റു താരങ്ങൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.

2026-ൽ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നുകൂടിയാണ് ‘ഹൈവാൻ’. ഈ വർഷം പുറത്തുവന്ന മറ്റൊരു പ്രിയദർശൻ – അക്ഷയ് കുമാർ ചിത്രമായ ‘ഭൂത് ബംഗ്ലാ’ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്.

മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്ത മലയാള ചിത്രം ‘ബാലൻ’ നിർമിച്ചതും കെ.വി.എൻ. പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവർ ചേർന്നാണ്. രണ്ടു ബാനറുകളും ഒന്നിച്ച് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഹൈവാൻ’. തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്യുടെ ‘ജനനായകൻ’, ഗീതു മോഹൻദാസ്- യാഷ് ടീമിന്റെ ബ്രഹ്‌മാണ്ഡ കന്നഡ ചിത്രമായ ‘ടോക്‌സിക്’ എന്നിവ നിർമിച്ചതും കെ.വി.എൻ. പ്രൊഡക്ഷൻസ് ആണ്. പി.ആർ.ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...