അമേരിക്കൻ വാർത്ത

കേരള പെന്തക്കോസ്റ്റൽ റൈറ്റേഴ്സ് ഫോറം ആദരവ് ജൂലൈ 3 വെള്ളിയാഴ്ച

ചിക്കാഗോ: കഴിഞ്ഞ ആര നൂറ്റാണ്ടിലധികമായി ക്രൈസ്തവ സാഹിത്യ മാധ്യമ പ്രസിദ്ധീകരണ രംഗത്ത് തനതായ വ്യക്തിമുദ്രകൾ പതിച്ച  കേരള എക്സ്പ്രസ് ചീഫ് എഡിറ്റർ കെ എം ഈപ്പൻ, ക്രിസ്തീയ ഗാനരചയിതാക്കളായ പാസ്റ്റർ സാംകുട്ടി മത്തായി, സിസ്റ്റർ സൂസൻ ബി ജോൺ എന്നിവരെ ചിക്കാഗോയിൽ നടക്കുന്ന നാൽപ്പതാമത് പിസിനാക് കോൺഫറൻസിന്റെ റൈറ്റേഴ്സ് ഫോറത്തിന്റെ സമ്മേളനത്തിൽ ആദരിക്കും. ജൂലൈ 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്ക്  നടക്കുന്ന സമ്മേളനത്തിൽ പ്രസിഡന്റ് രാജൻ ആര്യപ്പള്ളി അധ്യക്ഷത വഹിക്കും. പ്രശസ്ത സാഹിത്യകാരൻ റവ ജോർജ് മാത്യു പുതുപ്പള്ളി  മുഖ്യാതിഥിയായിരിക്കും. 

കഴിഞ്ഞ നാല് പതിറ്റാണ്ട് മുമ്പ് കേരള എക്സ്പ്രസ് എന്ന മലയാള വാർത്ത വാരിക ചിക്കാഗോയിൽ പ്രസിദ്ധീകരണം ആരംഭിച്ചുകൊണ്ടാണ്  കെ എം ഈപ്പൻ മാധ്യമ രംഗത്തേക്ക് കടന്നുവന്നത്. അനേകരെ ഈ രംഗത്ത് കൈപിടിച്ച് ഉയർത്തിക്കൊണ്ടു വരുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നോർത്ത് അമേരിക്കയിലെ വിവിധ സംഘടനകൾ അവാർഡുകൾ നൽകി അദ്ദേഹത്തെ  ആദരിച്ചിട്ടുണ്ട്. മലയാളികൾക്ക് സുപരിചിതമായ നൂറ്റമ്പതിൽപരം  ആരാധന ഗീതങ്ങൾ എഴുതിയ വ്യക്തിയാണ് പാസ്റ്റർ സാംകുട്ടി മത്തായി. ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ മികച്ച ഗാനരചയിതാവിനുള്ള വി നാഗൽ കീർത്തന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അനവധി ഗാനങ്ങളും കവിതകളും ലേഖനങ്ങളും എഴുതി ക്രൈസ്തവസാഹിത്യ രംഗത്തെ പരിപോഷിച്ച സൂസൻ ബി ജോൺ  നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

രാജൻ ആര്യപ്പള്ളിൽ പ്രസിഡൻറ്, സാം മാത്യൂ വൈസ് പ്രസിഡന്റ്, നിബു വെള്ളവന്താനം ജനറൽ സെക്രട്ടറി, പാസ്റ്റർ എബിൻ അലക്സ് ജോ സെക്രട്ടറി, ഡോ. ജോളി ജോസഫ് ട്രഷറാർ, ഡോ. ഷൈനി സാം ലേഡീസ് കോർഡിനേറ്റർ എന്നിവരാണ് കെ.പി.ഡബ്ള്യു.എഫ് ദേശീയ ഭാരവാഹികൾ

  • Report കുര്യൻ ഫിലിപ്പ്
    നാഷണൽ മീഡിയ കോർഡിനേറ്റർ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...