അമേരിക്കൻ വാർത്ത

ജാക്സൺ ഹൈറ്റ്സ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു

ന്യൂയോർക്ക്: ജാക്സൺ ഹൈറ്റ്സ് സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഈ വർഷത്തെ ഫാദേഴ്സ് ഡേ പരിപാടി വിവിധ ആത്മീയ സംഘടനകളുടെ ആഭിമുഖ്യത്തിൽ കൊണ്ടാടി.

വികാരി റവ.ഫാ.ജോൺതോമസ് ആലുമ്മൂട്ടിലിന്റെ അനുഗ്രഹാശിസ്സുകളോടെ  സെക്രട്ടറി ഗീവർഗീസ് ജേക്കബിന്റെയും  ട്രസ്റ്റി ജോൺ താമരവേലിയുടെയും നേതൃത്വത്തിൽ നടത്തപ്പെട്ട പരിപാടികൾക്ക് സണ്ടേസ്കൂൾ പ്രിൻസിപ്പൽ ബിജി വർഗീസും വൈസ് പ്രിൻസിപ്പൽ ശില്പാ തര്യനും കോർഡിനേറ്റർമാരായിരുന്നു.

ന്യൂ ജേഴ്സിയിൽ സോഫ്റ്റ്‌വെയർ കൺസൾട്ടൻ്റ് ആയി പ്രവർത്തിക്കുന്ന അനിൽ തോമസ് മുഖ്യ സന്ദേശം നൽകി.  തലമുറകളുടെ മാറ്റത്തിൽ വരുന്ന കുടുംബ ബന്ധങ്ങളുടെ അകൽച്ചയും കേവലം പഠനത്തിന് പോലും വീട് വിട്ട് പോകുന്ന മക്കളെക്കുറിച്ചുള്ള ചിന്തകളും  ഗൃഹനാഥരെന്ന നിലയിൽ  പിതാക്കന്മാരിൽ വരുത്തുന്ന സ്വകാര്യ ദുഃഖങ്ങളെ ഹൃദയസ്പർശിയായി അനിൽ തോമസ് അവതരിപ്പിച്ചു.
പോൾകുര്യൻ, ശാരിസിബി ജേക്കബ്, സാം കുരുവിള, എമ്മാ മാത്യു,ശാരൻ അലക്സ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന്  ഐശ്വര്യാ ജേക്കബ്,എബിൻ ബിജു ലൂക്കോസ് എന്നിവർ മാസ്റ്റർ ഓഫ് സെറിമണിമാരായി സണ്ടേസ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...