അമേരിക്കൻ വാർത്ത

പിസിനാക് 2026 സമ്മേളനത്തിൽ സ്ത്രീ ശാക്തികരണ സെമിനാർ ജൂലൈ 4 ശനിയാഴ്ച

ചിക്കാഗോ:   ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന പിസി നാക്ക് കോൺഫറൻസസിൽ  വനിതകളുടെ ശാരീരിക മാനസിക, ആത്മീക മേഖലകളിലെ സമഗ്ര ആരോഗ്യത്തെ ആസ്പദമാക്കി പ്രചോദനാത്മകവും വിജ്ഞാന പ്രദവുമായ ചർച്ച സംഘടിപ്പിക്കുന്നു. ജൂലൈ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2: 45 ന് ചർച്ച ആരംഭിക്കും. പ്രധാന സമ്മേളന വേദിയുടെ രണ്ടാം നിലയിലുള്ള നിർവാണ ബി യിലാണ് ചർച്ചകൾ നടക്കുന്നത്. ഡോ ജോയ്സ് ജോസഫ് ആണ് മോഡറേറ്റർ. ഡോ ജ്യോതി ബെൻ, ഡോ ആശ ജോൺ, ഫാമിലി നേഴ്സ് പ്രാക്ടീഷണർമാരായ ഡോ സൂസൻ മാത്യു, ഷെൻസി വർഗീസ്, ഷൈനി ഡാനിയൽ എന്നിവർ പാനലിസ്റ്റുകൾ ആയിരിക്കും.

മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ആരോഗ്യകരമായ വളർച്ചയും സംരക്ഷണവും ലക്ഷ്യമാക്കി വിദഗ്ധർ അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കുകയും ഇതോട നുബന്ധിച്ചുള്ള വിവിധ വിഷയങ്ങൾ ഈ

സംവാദത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യും.

കൂടാതെ, വനിതാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ വിദഗ്ധരുമായി ചോദ്യോത്തര വേളയും ഉണ്ടായിരിക്കുന്നതാണ്. ചോദ്യോത്തര വേളയ്ക്ക് ഡോക്ടർ ജിൻസി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്തരം നൽകും. പങ്കെടുക്കുന്നവർക്ക് അവരുടെ സംശയങ്ങൾ നേരിട്ട് വിദഗ്ധരോട് ചോദിക്കാനും പ്രായോഗിക നിർദേശങ്ങൾ ലഭിക്കാനും അവസരമുണ്ടാകും.

സമതുലിതവും ആരോഗ്യകരവുമായ ജീവിതശൈലി സ്വീകരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്ന ഈ പ്രത്യേക സെഷനിലേക്ക് എല്ലാ വനിതകളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

  • Report പ്രസാദ് തീയാടിക്കൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...