അമേരിക്കൻ വാർത്ത

ഡാലസ് സിറ്റിവൈഡ് ഫെല്ലോഷിപ്പിന്റെ മിഷൻ മീറ്റ് 2026 ശനിയാഴ്ച ഗാർലൻഡിൽ

ഡാലസ്: ഡാലസ് സിറ്റിവൈഡ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മിഷൻ മീറ്റ് 2026 എന്ന പേരിൽ മിഷനറിമാരെയും വിവിധ ശുശ്രൂഷാ പ്രവർത്തകരെയും ആദരിക്കുന്ന പ്രത്യേക സംഗമം ജൂൺ 27 ശനിയാഴ്ച ഗാർലൻഡിലെ Comfort Full Gospel Church-ൽ നടക്കും.

രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 12:30 വരെ നടക്കുന്ന ഈ സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നുള്ള പാസ്റ്റർ സജി മാത്യു മുഖ്യാതിഥിയും മുഖ്യപ്രഭാഷകനുമായി പങ്കെടുക്കും. മിഷൻ പ്രവർത്തനങ്ങളുടെ പ്രസക്തി, സുവിശേഷ ശുശ്രൂഷയുടെ വെല്ലുവിളികൾ, ആഗോള മിഷൻ ദർശനം എന്നിവയെ ആസ്പദമാക്കിയ സന്ദേശം അദ്ദേഹം പങ്കുവെക്കും.

മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ശുശ്രൂഷകരെ ആദരിക്കുകയും അവരുടെ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് Missions and Ministries Appreciation Event സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

സി. ജസ്റ്റിന മാത്യു ആര്‍ലിംഗ്ടന്‍ ആശുപത്രിയില്‍ എന്‍ക്യാപ്പ് ലെവല്‍ 6 അംഗികാരം നേടിയ ആദ്യ നേഴ്‌സ്

ഡാളസ് : സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ഷാംബെരി സന്യാസിനി സമൂഹത്തിലെ നാഗ്പൂര്‍ പ്രോവിന്‍സിലെ...

അമേരിക്കൻ വാർത്തകായികം

ചിക്കാഗോ മലയാളി അസോസിയേഷൻ നാഷണൽ ആം റെസ്ലിങ് കോമ്പറ്റിഷൻ ശ്രദ്ധേയമായി

ചിക്കാഗോ :ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നാഷണൽ ആം റെസ്ലിങ് കോമ്പറ്റിഷൻ ശ്രദ്ധേയമായി. അസോസിയേഷന്റെ...

അമേരിക്കൻ വാർത്തകായികം

ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ പ്രഥമ ബാസ്കറ്റ്ബോൾ ടൂർണമെന്റ് 27ന് ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

ന്യൂയോർക്ക്: ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ഏകദിന ബാസ്കറ്റ്ബോൾ ടൂർണമെന്റ്   ജൂൺ 27...

അമേരിക്കൻ വാർത്ത

പിസിനാക് 2026 സമ്മേളനത്തിൽ സ്ത്രീ ശാക്തികരണ സെമിനാർ ജൂലൈ 4 ശനിയാഴ്ച

ചിക്കാഗോ:   ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന പിസി നാക്ക് കോൺഫറൻസസിൽ  വനിതകളുടെ ശാരീരിക മാനസിക,...