അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു

നോർത്ത് കരോലിന: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അമേരിക്ക റീജിയന്റെ കീഴിൽ നോർത്ത് കരോലിനയിലെ ട്രയാഡ് പ്രൊവിൻസ് ഔദ്യോഗികമായി നിലവിൽ വന്നു. കേരള മുൻ ഡി.ജി.പി മുഹമ്മദ് യാസിൻ (റിട്ട.) മുഖ്യാതിഥിയായ ചടങ്ങിൽ ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ സ്ഥാനാരോഹണച്ചടങ്ങിന് നേതൃത്വം നൽകുകയും പുതിയ ഭാരവാഹികൾക്ക് സ്ഥാനചുമതല നൽകുകയും ചെയ്തു.

ട്രയാഡ് പ്രൊവിൻസിന്റെ ചെയർമാനായി മനോജ് കുമാർ, പ്രസിഡന്റായി കൃഷ് പാർളിക്കാട്, അഡ്വൈസറി ബോർഡ് ചെയർമാനായി സാജു തുറുത്തൽ, സെക്രട്ടറിയായി രാജ് നായർ, ട്രഷററായി ഡോ. സന്ധ്യ കുമാർ എന്നിവർ സ്ഥാനമേറ്റു. വൈസ് പ്രസിഡന്റുമാരായി സരുൺ സോമൻ (സ്പോർട്സ്), സലീം ഇല്ലിക്കൽ (മെമ്പർഷിപ്പ്), പ്രശാന്ത് നായർ (ഓർഗനൈസേഷൻ), ജെയിംസ് തുണ്ടത്തിൽ ജോസഫ് (അഡ്മിനിസ്ട്രേഷൻ), ഡോ. ലുഖ്മാൻ ടി.കെ. (ആർട്സ് ആൻഡ് കൾച്ചർ) എന്നിവരും, വൈസ് ചെയറായി ഡോ. ജ്യോതി നായർ (ഓർഗ് ഡെവലപ്മെന്റ്), ജോയിന്റ് സെക്രട്ടറിയായി സലീഷ് കെ.കെ., കൾച്ചറൽ കോ-ഓർഡിനേറ്ററായി പ്രദീപ് നമ്പ്യാർ, ജോയിന്റ് ട്രസ്റ്റിയായി ദിനേഷ് ദിലീപ് കുമാർ എന്നിവരും ചുമതലയേറ്റു. കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായി റെജിമോൻ വർഗീസ്, ശ്രീജേഷ് നായർ, മിനി സാജു, ലിജി ശ്രീജേഷ് എന്നിവരും സ്ഥാനമേറ്റു.

അമേരിക്ക റീജിയനിൽ സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിലും പുതിയ പ്രൊവിൻസുകൾ രൂപീകരിക്കുന്നതിലും നേതൃത്വം നൽകുന്ന റീജിയൻ പ്രസിഡന്റ് ബ്ലെസൺ മണ്ണിൽയെ ഡബ്ല്യുഎംസി ഗ്ലോബൽ നേതൃത്വം അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അമേരിക്ക റീജിയൻ ശ്രദ്ധേയമായ വളർച്ച കൈവരിച്ചുവരികയാണെന്നും പുതിയ പ്രൊവിൻസുകളുടെ രൂപീകരണത്തിലൂടെ സംഘടന കൂടുതൽ ശക്തിപ്പെടുകയാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

ട്രയാഡ് പ്രൊവിൻസ് രൂപീകരണത്തിനായി അക്ഷീണം പ്രവർത്തിച്ച് നിർണായക നേതൃത്വം നൽകിയ ഡബ്ല്യുഎംസി ഗ്ലോബൽ ഒ.സി.ഐ. ഫോറം ചെയർമാൻ സാജു തുറുത്തൽയെയും ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. അദ്ദേഹത്തിന്റെ ആത്മാർഥമായ പ്രവർത്തനവും മികച്ച ഏകോപനവുമാണ് ട്രയാഡ് പ്രൊവിൻസ് യാഥാർഥ്യമാകാൻ വഴിയൊരുക്കിയതെന്ന് യോഗം വിലയിരുത്തി.

ചടങ്ങിൽ സംസാരിച്ച അമേരിക്ക റീജിയൻ പ്രസിഡന്റ് ബ്ലെസൺ മണ്ണിൽ, ട്രയാഡ് പ്രൊവിൻസിന്റെ പുതിയ ഭാരവാഹികളെയും അംഗങ്ങളെയും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കുടുംബത്തിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്തു. പുതിയ നേതൃത്വം സംഘടനയുടെ ആഗോള ദൗത്യവും സാമൂഹിക-സാംസ്കാരിക സേവന പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ ട്രഷറർ സണ്ണി വലിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, അമേരിക്ക റീജിയൻ ചെയർമാൻ ഡോ. ഷിബു സാമുവൽ, വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, സെക്രട്ടറി മഞ്ജു നീലിവീറ്റിൽ, ട്രഷറർ മോഹൻകുമാർ എന്നിവർ പുതിയ പ്രൊവിൻസിനും ഭാരവാഹികൾക്കും ആശംസകൾ നേർന്നു

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...