കൗതുകങ്ങൾസിനിമ

നൂറു സാമിയിലെ സ്വാസികയുടെ അഭിനയത്തെ പ്രശംസിച്ച് വിജയ്

ടെലിവിഷൻ സിരീയലുകളിലൂടെ സിനിമയിൽ എത്തിയ താരമാണ് സ്വാസിക. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ കയ്യടി നേടിയ നടി മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും സജീവമാണ്. തമിഴ് സിനിമയായ ലബ്ബർ പന്തിലെ മികച്ച അഭിനയത്തിന് പിന്നാലെ സ്വാസികയെ തേടിയെത്തിയത് നിരവധി ചിത്രങ്ങളാണ്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘നൂറു സാമി’യിലെ സ്വാസികയുടെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നായകൻ വിജയ് ആന്റണി.

സ്വാസികയുടെ അഭിനയത്തിന് ഓസ്കാർ ഉറപ്പെന്നാണ് വിജയ് ആന്റണി പറയുന്നത്. സ്വാസിക തീർച്ചയായും ഈ വർഷം നാഷണൽ അവാർഡിന് മുകളിൽ എന്തെങ്കിലും വാങ്ങണം. നമ്മുടെ രാജ്യത്ത് ഓസ്‌കാറില്ല ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ ഓസ്‌കാർ സ്വാസികയ്ക്ക് തന്നെ നൽകണമെന്നായിരുന്നു വിജയ് ആന്റണിയുടെ വാക്കുകൾ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ താരത്തിനെ അനുകൂലിച്ച് നിരവധിപേർ രംഗത്തെത്തി.

ശരിക്കും സ്വാസിക അത് അർഹിക്കുന്നു എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ. സെൽവിയായി സ്വാസിക അഭിനയിക്കുകയായിരുന്നില്ല നിൽപ്പിലും എടുപ്പിലും നടത്തത്തിലുമെല്ലാം ജീവിക്കുകയായിരുന്നു എന്നാണ് സിനിമ കണ്ട ആരാധകരുടെ പ്രതികരണം. കഴിഞ്ഞ ദിവസം സിനിമ കണ്ടതിന് പിന്നാലെ സ്വാസികയെ അഭിനന്ദിച്ച് ഭർത്താവ് പ്രേം ജേക്കബ് പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റും വൈറലായിരുന്നു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...