അമേരിക്കൻ വാർത്ത

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് പ്രദീപ് നായർ പത്രിക സമർപ്പിച്ചു

യോങ്കേഴ്‌സ്, ന്യു യോർക്ക്: ഫോമാ ട്രഷററായി മത്സരിയ്ക്കുന്ന പ്രദിപ് നായർ പത്രിക ഇ-മെയിലിലൂടെ സമർപ്പിച്ചു. യോങ്കേഴ്‌സ്  മലയാളി  അസോസിയഷൻ എൻഡോഴ്‌സ്  ചെയ്തിട്ടുള്ള പ്രദീപ് നായരുടെ പത്രിക  സമർപ്പണം  സംഘടനയിലെ സുഹൃത്തുക്കൾ ആഘോഷമാക്കുകയും ചെയ്തു.

ഫോമായിൽ എന്നും സൗഹൃദത്തിന്റെ വക്താവായ പ്രദിപ് നായർ നാഷണൽ വൈസ് പ്രസിഡന്ടായും എമ്പയർ റീജിയൻ ആർ.വി.പി ആയും യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്ടായും   പ്രവർത്തന മികവും അർപ്പണബോധവും തെളിയിച്ച വ്യക്തിയാണ് . വഹിച്ചിട്ടുള്ള സ്ഥാനങ്ങളോടൊക്കെ നീതി പുലർത്തിയ പ്രദീപ് ഭിന്നതകള്‍ സംഘടനയില്‍ കൊണ്ടുവരുന്നതിനെ   എതിര്‍ക്കുന്നു. ഫോമായില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. അത് എക്കാലവും അങ്ങനെ തന്നെയാവണം.

പൊതു പ്രവര്‍ത്തനം എന്നും ജീവിതത്തീന്റെ ഭാഗമായിരുന്ന പ്രദീപ്  യോങ്കേഴ്സ് മലയാളി അസോസിയേഷനിലൂടെയാണ്  (വൈ.എം.എ)  സജീവമായ സംഘടനാ പ്രവർത്തനം തുടങ്ങിയത്.  അതിലൂടെ ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനം നടത്താന്‍ സാധിച്ചു

അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ഒരു അവസരമായിട്ടാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെയും ഇപ്പോൾ ട്രഷറർ സ്ഥാനത്തേയും  കാണുന്നത്.  

2016-ല്‍ മയാമിയില്‍ നടന്ന ഫോമ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എമ്പയര്‍ റീജിയന്‍ ആര്‍.വി.പി. ആയി. ആര്‍.വി.പി. എന്ന നിലയില്‍ കണ്വന്‍ഷനു ഏറ്റവും കൂടുതല്‍ ഫാമിലി രജിസ്‌ടേഷന്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു.

യോങ്കേഴ്സ് മലയാളി അസോസിയേഷനില്‍ നിന്നും ഒരു തുക സമാഹരിച്ച് കാന്‍സര്‍ സെന്ററിനു നല്‍കുവാന്‍ സാധിച്ചു. അതുപോലെ തന്നെ ഫോമയുടെ എമ്പയര്‍ റീജ്യന്‍ കണ്‍വന്‍ഷന്‍ ചെയര്‍ ആയിരിക്കുമ്പോള്‍ ആര്‍.സി.സി. പ്രോജക്ടിനു പതിനായിരം ഡോളര്‍ സമാഹരിച്ചു നല്‍കി.

പുണ്ടകാനയിൽ നടന്ന കൺവൻഷന്റെ ഗ്ലോബൽ കോർഡിനേറ്റർ ആയിരുന്നു.

ബിജു തോണിക്കടവിൽ നേതൃത്വം നൽകുന്ന ടീം വോയിസ് പാനലിലാണ് പ്രദീപ് നായർ മത്സരിക്കുന്നത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...