ചരമം

കവി പി. നാരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച

തിരുവനന്തപുരം: പ്രമുഖ കവിയും സാഹിത്യകാരനും പദ്മശ്രീ പുരസ്കാരജേതാവുമായ പി. നാരായണക്കുറുപ്പ് (83) അന്തരിച്ചു. കവി, നിരൂപകൻ, വിവർത്തകൻ, വാഗ്മി, സാംസ്‌കാരിക ചിന്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു പി. നാരായണക്കുറുപ്പ്. 1980 കളിൽ മലയാള കവിതയിൽ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച് സാഹിത്യ സാംസ്‌കാരിക പ്രവർത്തനം നടത്തിയ എഴുത്തുകാരനായിരുന്നു അദ്ദേഹം.

1943 ൽ ഹരിപ്പാട്ട് ജനിച്ചു. എംഎ (ഇംഗ്ലീഷ്) ബിരുദത്തിനു ശേഷം കേന്ദ്രസർക്കാരിൽ വാർത്താവിനിമയവകുപ്പിലും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും സേവനമനുഷ്ഠിച്ചു. തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. ഭോപ്പാലിലെ ഭാരത് ഭവൻ, സോപാനം നാടകക്കളരി, കേരളകലാമണ്ഡലം എന്നിവയുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്. തപസ്യയുടെ രക്ഷാധികാരിയായിരുന്നു.

അമൃതകീർത്തി പുരസ്‌കാരം, ഓടക്കുഴൽ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാർഡ് (കവിതയ്‌ക്കും നിരൂപണത്തിനും) സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, ഉള്ളൂർ അവാർഡ്, എം.കെ.കെ.നായർ അവാർഡ്, വള്ളത്തോൾ സാഹിത്യസമിതി പുരസ്‌കാരം, സഞ്ജയൻ പുരസ്‌കാരം, ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള പുരസ്‌കാരം, ഷാർജ മലയാളി പുരസ്‌കാരം, എസ്.ഗുപ്തൻനായർ സ്മാരക അവാർഡ് എന്നിവ അദ്ദേഹത്തെ തേടിയെത്തി. കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പിനും അർഹനായിട്ടുണ്ട്.

അസ്ത്രമാല്യം, കുറുംകവിതയും നെടുംകവിതയും, അപൂർണതയുടെ സൗന്ദര്യം, നാറാണത്തുകവിത, ഭൂപാളം, നിശാഗന്ധി, ഹംസധ്വനി, കിംപ്യൂട്ടർ, അമ്മത്തോറ്റം, സാമം സംഘർഷം, ശ്യാമസുന്ദരം (ഖണ്ഡകാവ്യം), വാക്കിലെ ശകുന്തള, കപോതപുഷ്പം, ഞാൻ എന്ന രണ്ട്, കേൾക്കാത്ത ഗാനം, ദശപുഷ്പം (തിരഞ്ഞെടുത്ത കവിതകൾ), ചൂതയ്യന്റെ ദുരന്തപുരാണം തുടങ്ങിയവയാണ് പ്രധാന കവിതാസമാഹാരങ്ങൾ.

ഉണ്ണായിവാരിയർ (ജീവചരിത്രം-ഇംഗ്ലീഷ്), കവിയും കവിതയും, കവിയും കവിതയും കുറേക്കൂടി, കാവ്യബിംബം ഹിന്ദിയിലും മലയാളത്തിലും, മലയാള വൃത്തപഠനം, തനതു കവിത തനതു നാടകം, കവിതയിലെ റിയലിസം, തിരനോട്ടം, വിമർശവിചാരം എന്നിവയാണ് അദ്ദേഹത്തിന്റെ നിരൂപണഗ്രന്ഥങ്ങൾ. വിവേകാനന്ദൻ (ജീവചരിത്രം), ആറ് ഷേക്സ്പിയർ നാടകങ്ങൾ, ഗെഫേയുടെ ഫൗസറ്റ്, വേദങ്ങളിലെ രാഷ്‌ട്രഗീതം, ഗാന്ധിജിയും ക്രിസ്തുമതവും (പഠനങ്ങൾ), കടലാസ്സു കപ്പൽ, വിക്കരനും ചക്കരനും, തേനീച്ചക്കൂട്, കോലപ്പൻ പാണ്ടിത്തട്ടാൻ, പണ്ടു പണ്ട് (കഥകൾ), ഷേക്സ്പിയർ കഥകൾ, കരിമല കഴിഞ്ഞോ?, സമ്പൂർണ്ണവിപ്ലവത്തിലേക്ക്, അരബിന്ദോ ലേഖനങ്ങൾ, ഈശ്വരന്റെ സ്വന്തം നാട്, ബ്ലാക്മണി തുടങ്ങി ഒട്ടേറെ കൃതികളും അദ്ദേഹം രചിച്ചു.

സംസ്‌കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

തങ്കമ്മ ശിവരാമന്‍ അന്തരിച്ചു

മന്ത്രയുടെ മുന്‍ പ്രസിഡന്റ് ശ്രീ ഹരി ശിവരാമന്റെ മാതാവ് രാമപുരം മേതിരി വെളുത്തേടത്തുകര (ആലപ്പാട്ട്) തങ്കമ്മ...

ചരമം

പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. സുരേന്ദ്ര കെ. ചൗള കണക്റ്റിക്കട്ടിൽ അന്തരിച്ചു

ബ്ലൂംഫീൽഡ്: പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനും കണക്റ്റിക്കട്ട് സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററിലെ  മുൻ...

ചരമം

റേച്ചൽ വറുഗീസ് (ചിന്നമ്മ) പെൻസിൽവേനിയയിൽ അന്തരിച്ചു

സ്പ്രിങ്‌ഫീൽഡ് , പെൻസിൽവേനിയ: ചെങ്ങന്നൂർ ഏറ്റുപള്ളിൽ എ. എം വറുഗീസിന്റെ ഭാര്യ റേച്ചൽ വറുഗീസ് (91)...

ചരമം

തങ്കമ്മ മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: ചെങ്ങന്നൂർ പുലിയൂർ മലയിൽ പരേതനായ ഡാനിയേൽ മാത്യുവിന്റെ പത്നി തങ്കമ്മ മാത്യു(82) ഹൂസ്റ്റണിൽ അന്തരിച്ചു....