അമേരിക്കൻ വാർത്ത

നാമം (NAMAM) വസ്ത്രദാന ക്യാമ്പ് സംഘടിപ്പിച്ചു

സെൻ്റ് ജോർജ്സ് അവന്യൂ (ന്യൂ ജേഴ്സി): അമേരിക്കൻ മലയാള സാംസ്കാരിക സമൃദ്ധിയ്ക്ക്, നവപഥങ്ങൾ സമ്മാനിക്കുന്നതിന്, ന്യൂ ജേഴ്സിയിൽ, മിഡ് അറ്റ്ലാൻ്റിക് റീജിയൺ കേന്ദ്രീകരിച്ച്, 2010 മുതൽ, എതിരറ്റ മേന്മയിൽ പ്രവർത്തിക്കുന്ന, നാമം (North American Malayalee and Associated Members -NAMAM) വസ്ത്രദാന ക്യാമ്പ് സംഘടിപ്പിച്ചു.

 പ്രത്യുപകാരം പ്രതീക്ഷിക്കാതെ, അർഹനായ ഒരാൾക്ക് നിർമ്മലമായ മനസ്സോടെ നൽകുന്ന ദാനമാണ് ഏറ്റവും ശ്രേഷ്ഠമായത്. 

(ഭഗവദ്ഗീത);  എനിക്ക് വസ്ത്രമില്ലായിരുന്നു, നിങ്ങൾ എനിയ്ക്ക് വസ്ത്രം നൽകി. (ബൈബിൾ); എന്നീ ദർശനങ്ങൾ വ്യാപ്തീകരിച്ചു കൊണ്ട്, അഞ്ഞൂറ് പൗണ്ടിലധികം വസ്ത്രങ്ങളാണ്, സംഭാവനയായ് നൽകിയത്.

 ഡോ.ലതാ നായർ, ഹരി കൃഷ്ണൻ, മാധവൻ ബി നായർ, നാമം പ്രസിഡൻ്റ് പ്രദീപ് മേനോൻ, സത്യ വൈ, സുജാ നായർ,അബി ഷിരോദ്കർ, ഡോ. അനിൽ നായർ, സെക്രട്ടറി ബിന്ദു സത്യ എന്നിവർ മെയ് 13 ലെ വസ്ത്ര ദാന ക്യാമ്പിന് നേതൃത്വം നൽകി വോളൻ്റിയേഴ്സായി.

  • Report ജോർജ് നടവയൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...