അമേരിക്കൻ വാർത്ത

പന്ത്രണ്ടാമത് നോർത്ത് അമേരിക്കൻ മലങ്കര കാത്തലിക് കൺവെൻഷൻ ജൂലൈ 23 മുതൽ 26 വരെ: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ന്യൂയോർക്ക്: മലങ്കര കത്തോലിക്കാ സഭ അമേരിക്ക- കാനഡ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പന്ത്രണ്ടാമത് കൺവെൻഷൻ്റെ  ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ജൂലൈ 23 മുതൽ 26 വരെ കണക്ടികട്ടിലെ സ്റ്റാഫഡിലുള്ള ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിൽ വച്ച് വൈവിധ്യമാർന്ന വിവിധ പരിപാടികളോടെ നാല് ദിനരാത്രങ്ങൾ നീണ്ട നിൽക്കുന്ന കൺവെൻഷൻ പ്രോഗ്രാം അരങ്ങേറും. അമേരിക്കയുടെയും കാനഡയിലെയും വിവിധ സ്റ്റേറ്റുകളിൽ നിന്നും അനേകം സഭാ വിശ്വാസികൾ ഇതിനോടകം കൺവെൻഷന് രജിസ്റ്റർ ചെയ്ത് കഴിഞ്ഞു.

മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസ്സേലിയോസ് ക്ലിമിസ് കാതോലിക്കാബാവ, ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത (ബത്തേരി ഭദ്രാസനം), ഡോ. തോമസ് മാർ യൗസേ ബിയോസ് മെത്രാപ്പോലീത്ത (പാറശ്ശാല ഭദ്രാസനം), ഡോ. മാത്യൂസ് മാർ പക്കോമിയോസ് (പൂനെ ഭദ്രാസനം), ഡോ. കുറിയാക്കോസ് മാർ ഒസ്താത്തിയോസ് (യുകെ- യൂറോപ്പ്), ഡോ. യൂഹാനോൻ മാർ അലക്സിയോസ് (തിരുവനന്തപുരം) തുടങ്ങിയ പിതാക്കന്മാർ ഈ വർഷത്തെ കൺവെൻഷനിൽ മുഖ്യ അതിഥികളായി എത്തിച്ചേരും. 
തിരുവനന്തപുരം മലങ്കര മേജർ സെമിനാരി പ്രൊഫസർ റവ. ഡോ. ജോളി കരിമ്പിൽ  കൺവെൻഷൻ്റെ   വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. 
ഈ വർഷത്തെ കൺവെൻഷന്റെ മുഖ്യ ചിന്താവിഷയമായ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുക എന്നതിനെ ആസ്പദമാക്കി വിവിധ പഠന ശിബിരങ്ങളും വിവിധ പരിപാടികളും അരങ്ങേറും എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 
ആഘോഷമായ സമൂഹ ബലി, അല്മായ സംഗമം, യുവജന സമ്മേളനം, സുവിശേഷ സന്ധ്യ, സൺഡേസ്കൂൾ കുട്ടികളുടെ സംഗമം,നേതൃത്വ പരിശീലന സെമിനാർ,ക്വിസ് മത്സരം, കൾച്ചറൽ പ്രോഗ്രാം, കായിക മത്സരങ്ങൾ, വിവിധ ചർച്ചാ ക്ലാസുകൾ, പൊതുസമ്മേളനം, തുടങ്ങിയ പരിപാടികൾ ഈ വർഷത്തെ പ്രോഗ്രാമിന്റെ ഹൈലൈറ്റുകൾ ആണ്. 
പരിപാടികളുടെ വിജയത്തിനായി ഭദ്രാസന അധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ചെയർമാനായും വികാരി ജനറൽ മോൺസിംഗോർ  അഗസ്റ്റിൻ മംഗലത്ത് കോർ- എപ്പിസ്കോപ്പ ജനറൽ കൺവീനറായും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി  റിൻസി മനോജ് ജനറൽ സെക്രട്ടറിയായും, വെരി. റവ. ഡോ. സജി മുക്കൂട്ട് ജനറൽ പ്രോഗ്രാം കോഡിനേറ്റർ ആയും റവ.ഫാദർ. നോബി അയ്യനേത്ത് ജനറൽ പ്രോഗ്രാം കോ- കോഡിനേറ്റർ ആയും വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകുന്നു.

  • Report സജി കീക്കാടന്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...