അമേരിക്കൻ വാർത്ത

ജോൺ ജോർജ് പാറേൽ ഡിസ്റ്റിംഗ്വിഷ്ഡ് സ്കോളർ

വെല്ലിംഗ്ടൺ, ഫ്ലോറിഡ : അമേരിക്കൻ മലയാളി സമൂഹത്തിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കി ജോർജ് വാഷിങ്ടൺ സർവകലാശാലയിലെ വിദ്യാർത്ഥിയായ ജോൺ ജോർജ് പാറേൽ.

സർവകലാശാലയുടെ 2026-ലെ മുഴുവൻ ബിരുദധാരികളായ വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും ഉയർന്ന അക്കാദമിക് ബഹുമതികളിലൊന്നായ “ഡിസ്റ്റിംഗ്വിഷ്ഡ് സ്കോളർ” പദവി ജോൺ ജോർജ് പാറേൽ നേടി. ഈ ബഹുമതിയുടെ ഭാഗമായി സർവകലാശാലയുടെ വാർഷിക ബിരുദദാന ചടങ്ങിൽ മുഴുവൻ ബിരുദധാരികളെയും പ്രതിനിധീകരിച്ച് പ്രസംഗിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു.

2026 അധ്യയന വർഷം മുതൽ അദ്ദേഹം അതേ സർവകലാശാലയിൽ മെഡിക്കൽ പഠനം ആരംഭിക്കും. ജോണിന്റെ ഈ നേട്ടം അദ്ദേഹത്തിന്റെ അക്കാദമിക് മികവിന്റെ തുടർച്ചയാണ്.

പാം ബീച്ച് കൗണ്ടിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ സൺകോസ്റ്റ് കമ്മ്യൂണിറ്റി ഹൈസ്കൂളിന്റെ 2023-ലെ വാലെഡിക്ടോറിയൻ ആയിരുന്നു ജോൺ ജോർജ് പാറേൽ.

ഹൈസ്കൂൾ തലത്തിൽ വാലെഡിക്ടോറിയൻ ബഹുമതി നേടിയതിനു പിന്നാലെ സർവകലാശാല തലത്തിൽ ഡിസ്റ്റിംഗ്വിഷ്ഡ് സ്കോളർ പദവിയും കരസ്ഥമാക്കിയതോടെ അദ്ദേഹത്തിന്റെ അസാധാരണമായ അക്കാദമിക മികവ് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്.
ഈ കുടുംബത്തിന്റെ അക്കാദമിക് പാരമ്പര്യവും ശ്രദ്ധേയമാണ്.

ജോൺ ജോർജ് പാറേൽ  ഡിസ്റ്റിംഗ്വിഷ്ഡ് സ്കോളർ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...