അമേരിക്കൻ വാർത്ത

ഫോമാ സെൻട്രൽ റീജിയൻ ഹൈസ്കൂൾ ഗ്രാജ്വറ്റുകൾക്ക് സ്കോളർഷിപ് നൽകുന്നു

ചിക്കാഗോ : അമേരിക്കൻ മലയാളി സംഘടനകളുടെ നാഷണൽ ഫെഡറേഷൻ ആയ ഫോമയുടെ സെൻട്രൽ റീജിയൻ ഇതാദ്യമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ് പദ്ധതി നടപ്പാക്കുന്നു .വ്യത്യസ്തങ്ങളായ പ്രവർത്തന പരിപാടികളുമായി എപ്പോഴും മറ്റ് റീജിയനുകൾക്ക് തന്നെ മാതൃകയാകുന്ന സെൻട്രൽ റീജിയൻ ഇത്തവണ (2026 ) ഗ്രാജ്വറ്റ് ചെയ്ത പന്ത്രണ്ടാം ക്ളാസ്സ് വിദ്യാർത്ഥികളിൽ ഏറ്റവും മികച്ച നാലു പേർക്കാണ് സ്കോളർഷിപ്പ് നൽകുന്നതെന്ന് സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ അറിയിച്ചു .

യോഗ്യരായ വിദ്യാർഥികൾ തങ്ങളുടെ അപേക്ഷകൾ സ്കൂൾ ട്രാൻസ്ക്രിപ്റ്റിന്റെ കോപ്പികൾ സഹിതം അടുത്ത മാസം (ജൂലൈ ) 8-ആം തീയതിക്കകം താഴെപ്പറയുന്ന ഇമെയിൽ അഡ്രസുകളിൽ അയയ്ക്കേണ്ടതാണ് .

കോ ഓർഡിനേറ്റർസ് 
ബിജു മുണ്ടക്കൽ  bijumundakkal@yahoo.com 
അച്ചൻ കുഞ്ഞ് മാത്യുachen.mathew @gmail.com

അർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകൾ ,സർട്ടിഫിക്കറ്റ് ,ട്രോഫികൾ എന്നിവ നൽകും .പരിപാടിയുടെ കോ കോർഡിനേറ്റർമാരായി ഡോ .ജീൻ പുത്തൻപുരക്കൽ ,സന്തോഷ് കാട്ടൂക്കാരൻ ,കാൽവിൻ കവലക്കൽ എന്നിവരെ തെരഞ്ഞെടുത്തു .കിഷോർ സജീന മാത്യു ,ഡോ .എബി ,ടോം സണ്ണി ,ഫിലിപ്പ് പുത്തൻപുരയിൽ എന്നിവർ സ്പോൺസർമാരായ സ്കോളർഷിപ് വിതരണം 2026 ജൂലൈ 17 ന് വൈകിട്ട് 7 മണിക്ക് ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ നടക്കും.

        അർഹരായ വിദ്യാർഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിശ്ചിത സമയത്തിനകം അപേക്ഷകൾ സമർപ്പിക്കണമെന്ന് ഫോമാ സെൻട്രൽ റീജിയൻ ഭാരവാഹികൾ അറിയിച്ചു .

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...