കൗതുകങ്ങൾസിനിമ

‘ഗേ’ ആണെന്നത്; തന്നെക്കുറിച്ച് കേട്ട ഏറ്റവും വലിയ ഗോസിപ്പെന്ന് നടി മൗനി റോയ്

മുൻ ഭർത്താവ് സൂരജ് നമ്പ്യാരുമായുള്ള വേർപിരിയലിന് പിന്നാലെ തന്റെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി മൗനി റോയ്. ഒരു യൂട്യൂബ് അഭിമുഖത്തിലാണ് തന്നെക്കുറിച്ച് പ്രചരിച്ച ഏറ്റവും വലിയ ഗോസിപ്പ് താൻ ഒരു ‘ഗേ’ ആണെന്നതാണെന്ന് താരം വെളിപ്പെടുത്തിയത്. 2022-ൽ വിവാഹിതരായ മൗനിയും മലയാളിയായ സൂരജും കഴിഞ്ഞ മേയിലാണ് വിവാഹമോചന വാർത്ത അറിയിച്ചത്.

തന്നെക്കുറിച്ച് കേട്ട ഏറ്റവും വലിയ ഗോസിപ്പ് ഏതാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മൗനി. ഒട്ടും മടിക്കാതെ ‘ഓ, ‘ഗേ’ ആണെന്നത്’, എന്നായിരുന്നു മൗനിയുടെ മറുപടി. സൂരജുമായുള്ള വേർപിരിയൽ പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് നടിയുടെ പ്രതികരണം.

വേർപിരിയലിന് ശേഷമുള്ള സമയങ്ങളെക്കുറിച്ച് സംസാരിച്ച മൗനി, പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് ശക്തമായൊരു പിന്തുണയുമായി ഒട്ടേറെപ്പേർ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. അതൊരു ഭാഗ്യമായി കരുതുന്നു. കഠിന സമയങ്ങളെ അതിജീവിക്കാൻ തന്നെ സഹായിച്ചത് കുടുംബവും അടുത്ത സുഹൃത്തുക്കളും പ്രത്യേകിച്ച് തന്റെ പെൺസൗഹൃദങ്ങളുമാണെന്ന് താരം കൂട്ടിച്ചേർത്തു. ‘പാറപോലെ എനിക്കൊപ്പം ഉറച്ചുനിന്ന സുഹൃത്തുക്കളും കുടുംബവും എപ്പോഴും കൂടെയുണ്ടായിരുന്നത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു,’ എന്നായിരുന്നു മൗനി റോയിയുടെ വാക്കുകൾ.

തന്റെ പെൺസൗഹൃദങ്ങളെക്കുറിച്ച് സംസാരിക്കവേ, ജീവിതത്തിൽ പരസ്പരം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്നും അവർ വ്യക്തമാക്കി. ‘എന്നെ പിന്തുണയ്ക്കാൻ എനിക്ക് എപ്പോഴും മികച്ച പെൺസുഹൃത്തുക്കൾ ഉണ്ടായിരുന്നു. എന്റെ നല്ല കാലത്തും മോശം കാലത്തും അവർ എനിക്കൊപ്പമുണ്ടായിരുന്നു. നിങ്ങളെ ഉയർത്തിക്കൊണ്ടുവരുന്ന അത്തരം സ്ത്രീകൾ ജീവിതത്തിൽ ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്’, മൗനി റോയ് പറഞ്ഞു.

ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലൂടെയാണ് മൗനിയും സൂരജും തങ്ങളുടെ വേർപിരിയൽ വാർത്ത അറിയിച്ചത്. പരസ്പര സമ്മതത്തോടെയും സൗഹാർദ്ദപരമായും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇരുവരും വ്യക്തമാക്കി. ഇവരുടെ വേർപിരിയലുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ, തർക്കങ്ങളോ ജീവനാംശ ആവശ്യങ്ങളോ മൂന്നാമതൊരു വ്യക്തിയുടെ ഇടപെടലോ ഇല്ലെന്ന് വ്യക്തമാക്കി സൂരജ് നമ്പ്യാരും പ്രത്യേകം പ്രസ്താവന ഇറക്കിയിരുന്നു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...