അമേരിക്കൻ വാർത്തസിനിമ

അമേരിക്കയിലാകെ ധർമ്മ യൂണിവേഴ്സൽ ഇൻക് സംഘടിപ്പിക്കുന്ന ഓണം പൂക്കളം 2026

അമേരിക്കയിലെ മലയാളി സമൂഹത്തിന് ആവേശം പകരുന്ന ‘ഓണം പൂക്കളം ഇൻ യു.എസ്.എ 2026’ എന്ന വിപുലമായ ഓണാഘോഷ പരമ്പരയ്ക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ധർമ്മ യൂണിവേഴ്സൽ ഇൻക്. സംഘടിപ്പിക്കുന്ന ഈ മെഗാ പരിപാടി അമേരിക്കയിലെ വിവിധ നഗരങ്ങളിൽ അരങ്ങേറുന്നതാണ്.

മലയാള സിനിമ, ടെലിവിഷൻ, സംഗീത രംഗങ്ങളിലെ പ്രമുഖ താരങ്ങളായ അൻസിബ, ബീന ആന്റണി, ഷാജു ശ്രീധർ, മണിക്കുട്ടൻ, മായ, ഗായകൻ നസീർ മിന്നലെ, ഗായിക ബിനിത, കിഷോർ വർമ്മ, സനുജ സോമനാഥ്, അഖിൽ എന്നിവർ പങ്കെടുക്കുന്ന കലാവിരുന്നാണ് ഓണം പൂക്കളത്തിന്റെ പ്രധാന ആകർഷണം.

കേരളത്തിന്റെ തനതായ ഓണാചാരങ്ങളും പാരമ്പര്യവും അമേരിക്കൻ മലയാളികളുടെ പുതുതലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ സംഗീതം, നൃത്തം, ഹാസ്യം, കുടുംബസംഗമം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

“പാരമ്പര്യം ആഘോഷിക്കാം – തലമുറകളെ ഒന്നിപ്പിക്കാം” എന്ന സന്ദേശവുമായി ഒരുക്കുന്ന ഓണം പൂക്കളം 2026, അമേരിക്കയിലെ മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഓണാനുഭവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും:

 (267) 575-7333

 (267) 377-3250

 (267) 615-7500

 (347) 640-1295

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...