അമേരിക്കൻ വാർത്ത

സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ നയിക്കുന്ന ആന്തരീക സൗഖ്യ ധ്യാനം ഓസ്റ്റിനില്‍

അമേരിക്കയിലെ ദൈനംദിന ജീവിതത്തിലെ എല്ലാ തിരക്കുകളും, പ്രശ്‌നങ്ങളും മാറ്റിവച്ച് ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ യേശുവിനോടൊപ്പം കുറെ സമയം ചെലവഴിക്കാനുള്ള അനുഗ്രഹീതമായ ഒരു സുവര്‍ണ്ണാവസരമാണ് ഓസ്റ്റിനില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.എം. ധ്യാന കേന്ദ്രത്തില്‍ നിന്നും എല്ലാ മാസവും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ജൂണ്‍ മാസം 19 മുതല്‍ 21 വരെയുള്ള 3 ദിവസത്തെ ആന്തരീക സൗഖ്യധ്യാനത്തിന് നേതൃത്വം കൊടുക്കുന്നത് ബഹു: സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചാണ്. ധ്യാനം 19-ാം തീയ്യതി വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച് ഞായറാഴ്ച 21-ാം തീയ്യതി ഉച്ചയ്ക്ക് അവസാനിക്കുന്നതാണ്. ജൂണ്‍ 20-ാം തീയ്യതി മൂന്നാം ശനി കണ്‍വെന്‍ഷന്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണിവരെ ബഹു: സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ നയിക്കുന്നതാണ്. ഏകദിന കണ്‍വെന്‍ഷനിലേയ്ക്കുള്ള പ്രവേശനവും, ഭക്ഷണവും സൗജന്യമാണ്.


ഈ ധ്യാന ദിവസങ്ങളില്‍ ആന്തരീക സൗഖ്യത്തിനായുള്ള പ്രത്യേക ശുശ്രൂഷകളും, വചന പ്രഘോഷണവും, കുമ്പസാരം, വിശുദ്ധ കുര്‍ബ്ബാന, ദിവ്യകാരുണ്യ ആരാധന, സ്പിരിച്ചല്‍ ഷെയറിംങ്ങ്, വിടുതല്‍ ശുശ്രൂഷകള്‍, വെഞ്ചരിപ്പ് ശുശ്രൂഷകള്‍, കൗണ്‍സിലിങ്ങ് എന്നിവ ഉണ്ടായിരിക്കും.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി എല്ലാ മാസവും ഇവിടെ നടക്കുന്ന വിവിധങ്ങളായ ധ്യാനങ്ങളില്‍ പങ്കെടുത്ത് ആന്തരീക സൗഖ്യം പ്രാപിച്ച് ദൈവകൃപയില്‍ ജീവിക്കാന്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ഭക്തജനങ്ങളാണ് ഓസ്റ്റിനിലെ പി.ഡി.എം. ധ്യാന കേന്ദ്രത്തിലേയ്ക്ക് ഒഴുകി എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നത്.
ഈ മാസത്തെ ധ്യാനത്തില്‍ 150 പേര്‍ക്ക് പങ്കെടുക്കാനുള്ള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇനിയും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തില്‍ ഈ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്റ്റര്‍ ചെയ്യുന്നതിനും ഫ്‌ളെയറില്‍ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ വിളിക്കുക.
8327581080, 408644988 

പി.ഡി.എം. റിന്യൂവല്‍ സെന്റര്‍, ഓസ്റ്റിന്‍, ടെക്‌സാസ്, യു.എസ്.എ.-4254432640

  • Report സണ്ണി തോമസ്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തസിനിമ

കണ്‍വെന്‍ഷനില്‍ ‘മിസ് ഫൊക്കാന’ മത്സരം; വിജയിക്ക് മലയാള സിനിമയില്‍ അവസരം

ന്യൂയോര്‍ക്ക് : ഫൊക്കാന വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഫൊക്കാന 2026 കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മിസ് ഫൊക്കാന’...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

പശ്ചിമേഷ്യൻ സംഘർഷം: യുഎസും ഇറാനും ധാരണാപത്രത്തിൽ ഒപ്പുവച്ചു; കരാർ വെള്ളിയാഴ്ച

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാറിൽ യുഎസിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി....

അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

കപട സംഹിതകൾക്കുവേണ്ടി കൊടുവാളെടുത്തവരിൽ നിന്ന് അനുഭവിച്ച യാതനകൾ വിവരിച്ച് പ്രൊഫ. ടി.ജെ. ജോസഫ്; കേരള സെന്ററിൽ ആദരിച്ചു

അറ്റുപോകാത്ത ഓർമ്മകൾ’ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആത്മകഥയുടെ രചയിതാവും തൊടുപുഴ ന്യൂമാൻ കോളേജ്...

അമേരിക്കൻ വാർത്ത

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സ്ഥാനാരോഹണ വാര്‍ഷികം ടൊറന്റോയില്‍ ആഘോഷിച്ചു

ടൊറന്റോ: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍...