ചരമം

മേരിക്കുട്ടി തോമസ് ന്യൂജേഴ്‌സിയില്‍ അന്തരിച്ചു

ന്യൂജേഴ്‌സി: ദീര്‍ഘകാലമായി ന്യൂജേഴ്‌സിയില്‍ സ്ഥിരതാമസമായിരുന്ന മുളന്തുരുത്തി കൊച്ചുപറമ്പില്‍ പരേതനായ തോമസ് കൊച്ചുപറമ്പിലിന്റെ സഹധര്‍മ്മിണി മേരിക്കുട്ടി തോമസ് (72) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു. സംസ്‌ക്കാരം വെള്ളി, ശനി ദിവസങ്ങളിലായി ന്യൂജേഴ്‌സിയില്‍ നടക്കും. സാമൂഹ്യപ്രവര്‍ത്തകനും, കലാകാരനുമായ മെവിന്‍ തോമസ്(ന്യൂജേഴ്‌സി ട്രാന്‍സിറ്റ്) ഏക പുത്രനാണ്. അഞ്ജലി തോമസ് പുത്രഭാര്യയും ജെയ്മി തോമസ് കൊച്ചുമകളുമാണ്.

ന്യൂജേഴ്‌സിയിലെ ഡെന്‍വില്ലിലുള്ള സെന്റ് ക്ലയേഴ്‌സ് ഹോസ്പിറ്റലില്‍ ദീര്‍ഘകാലം നഴ്‌സായി സേവനമനുഷ്ഠിച്ചു പരേത. കാര്‍ട്ടററ്റ് സെന്റ് ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളാണ് കൊച്ചുപറമ്പില്‍ തോമസ്0മേരിക്കുട്ടി ദമ്പതികള്‍.

ന്യൂജേഴ്‌സിയിലെ വാണാക്യൂ സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ പ്രാരംഭഘട്ടം മുതല്‍ സജീവ അംഗങ്ങളാണ്. ഇടവകയുടെ ആത്മീയ സംഘടനകളുടെ സജീവ പ്രവര്‍ത്തകയായിരുന്നു.
എറണാകുളം ജില്ലയിലെ പൂതൃക്ക വേങ്ങശ്ശേരിമറ്റത്തില്‍ പരേതരായ കുറിയാക്കോസ് അന്നമ്മ ദമ്പതികളുടെ പുത്രിയാണ് മേരിക്കുട്ടി തോമസ്. ഔസേഫ് വി.കെ., പൗലൂസ് വി.കെ., സോമന്‍ വി.കെ., ജോണി വി.കെ., സാറാക്കുട്ടി, എല്‍സന്‍(എല്ലാവരും കേരളത്തില്‍) എന്നിവര്‍ സഹോദരീ സഹോദരങ്ങളാണ്. അടിയുറച്ച ദൈവവിശ്വാസിയും, വേദപുസ്തക പരിജ്ഞാനവും, സഭാചരിത്ര അവബോധവുമുള്ള വ്യക്തിത്വമായിരുന്നു പരേതയായ മേരിക്കുട്ടി തോമസ്.

പ്രിയ പിതാവിന്റെ വേര്‍പാടിന്റെ ഒന്നാം ചരമവാര്‍ഷകപ്പിറ്റേന്ന് മാതാവിന്റെ ആകസ്മീക മരണം ഏറെ തളര്‍ത്തിയിരിക്കുകയാണ് ഏകപുത്രനായ മെവിനേയും കുടുംബത്തേയും. ശാരീരികമായ അസ്വസ്ഥതകളെ ത്തുടര്‍ന്ന് ഏതാനും മാസങ്ങളായി നഴ്‌സിംഗ് ഹോം പരിചരണത്തിലായിരുന്ന മേരിക്കുട്ടി ജീവിതപങ്കാളിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ വീട്ടില്‍ മടങ്ങി എത്തി, സെമിത്തേരിയിലെ ധൂപപ്രാര്‍ത്ഥന, ഇടവകയുടെ പ്രാര്‍ത്ഥനായോഗം, ഞായറാഴ്ച നടന്ന ഓര്‍മ്മകുര്‍ബ്ബാനയിലും ശുശ്രൂഷകളിലും ആരോഗ്യവതിയായി പങ്കെടുത്തു. ഇടവകവികാരി റവ.ഫാദര്‍ ഗീവര്‍ഗീസ് ചാലിശ്ശേരിയുടെ ആവശ്യപ്രകാരം വേദപുസ്തകത്തെ അടിസ്ഥാനമാക്കി പ്രസംഗിക്കുകയുണ്ടായി. യേശുക്രിസ്തുവിലൂടെയുള്ള രക്ഷയും, വിശ്വാസിയുടെ മരണവും, മരണാനന്തര ജീവിതവുമൊക്കെ പ്രതിവാദ്യവിഷമായി. എല്ലാവരോടും കുശലാന്വേഷണവും സ്‌നേഹസംഭാഷണവും ഒക്കെ നടത്തി പ്രിയപ്പെട്ട മകന്റെ ഭവനത്തില്‍ ഒരിക്കല്‍ക്കൂടി കയറി വിശ്രമിച്ചശേഷം തിരികെ നഴ്‌സിംഗ് ഹോമിലേക്ക് മടങ്ങവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പിറ്റേന്ന് ആശുപത്രിയില്‍ വെച്ച് ഏറെ പ്രത്യാശയോടെ മരണത്തിന്റെ തിരശ്ശീലക്കപ്പുറത്തേക്ക് യാത്രയായി.

വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണിവരെ മാതൃഇടവയായ വാണാക്യൂ സെന്റ് ജെയിംസ് സിറിയന്‍-ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും, സംസ്‌ക്കാര ശുശ്രൂഷകളും നടക്കും. ഇടവക വികാരി റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി, മുന്‍ വികാരിമാരായ വെരി.റവ.ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോറെപ്പിസ്‌ക്കോപ്പ, റവ.ഫാ.ജോയി ജോണ്‍, റവ.ഫാദര്‍ രാജന്‍ പീറ്റര്‍, റവ.ഫാദര്‍ ആകാശ് പോള്‍, തുടങ്ങിയ വൈദീക ശ്രേഷ്ഠര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. സംസ്‌ക്കാരം ശനിയാഴ്ച നടക്കും. 
കൂടുതല്‍ വിവരങ്ങള്‍ക്ക് 
ബിജു കുര്യന്‍ മാത്യൂസ്-(973) 508-8096
ജീമോന്‍ ജോസഫ്(സെക്രട്ടറി)-732 910-5800

viewing&Funeral Service
Friday June 5 2026(PM-9PM)


Venue
St. James Syrian orthodox church, 
7 Conklintown RD,
Wanaque,
Newjersey.

Report ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

ജോൺ കെ. അലക്സാണ്ടർ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: ഇന്ത്യയിലെ പെന്തെക്കോസ്ത് സഭാ ശുശ്രൂഷകളുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളും സുവിശേഷ പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിച്ച...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്ചരമം

മണ്ണിക്കരോട്ടിൻറെ ജീവിതത്തെ അനുസ്മരിച്ച് മലയാളം സൊസൈറ്റി

ഹൂസ്റ്റൺ: മലയാളം സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന ജോർജ് മണ്ണിക്കരോട്ടിനെ അനുസ്മരിക്കുന്നതിനായി മലയാളം സൊസൈറ്റി ഓഫ് അമേരിക്ക,...

ചരമം

അമല്‍ രാജു അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് അന്തരിച്ചു

അടൂര്‍: തുവയൂര്‍ തെക്ക്  സെന്റ് ആന്‍ഡ്രൂസ്  ഇടവകയില്‍ ചേനക്കാലായില്‍ പരേതനായ രാജു ലൂക്കോസിന്റെയും ആനിയമ്മ ഐപ്പിന്റെയും...

ചരമം

കവി പി. നാരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച

തിരുവനന്തപുരം: പ്രമുഖ കവിയും സാഹിത്യകാരനും പദ്മശ്രീ പുരസ്കാരജേതാവുമായ പി. നാരായണക്കുറുപ്പ് (83) അന്തരിച്ചു. കവി, നിരൂപകൻ,...