അമേരിക്കൻ വാർത്ത

ഹൂസ്റ്റണിൽ ഐസിഇസിഎച്ച് ക്രിക്കറ്റ് ടൂർണമെന്റ് ഫൈനൽ ജൂൺ 6 ന്

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന വാർഷിക ക്രിക്കറ്റ് ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനൽ മത്സരം ജൂൺ 6 ശനിയാഴ്ച ഉച്ചയ്ക്ക് 2:30ന് സ്റ്റാഫോർഡ് സിറ്റി പാർക്കിൽ നടക്കും.

ഏപ്രിൽ 11 നു തുടക്കം കുറിച്ച് രണ്ടു മാസങ്ങൾ നീണ്ടു നിന്ന ടൂര്ണമെന്റിന്റ ഗ്രാൻഡ് ഫൈനലിൽ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ ചർച്ച് ടീമും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ടീമും ഏറ്റുമുട്ടും.

14 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ആവേശകരമായ മത്സരങ്ങൾക്ക് ശേഷമാണ് ഇരു ടീമുകളും ഫൈനലിലേക്ക് യോഗ്യത നേടിയത്.

5.30 നു നടക്കുന്ന സമ്മാന ദാന ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി പ്രിസിങ്ക്റ്റ് 3 പോലീസ് ക്യാപ്റ്റൻ മനു പൂപ്പാറയിൽ എന്നിവർ മുഖ്യാതിഥികളായിരിക്കും.

ടൂർണമെന്റിലെ വിജയികൾക്ക് കെ. കെ. മാത്യു കുറ്റിയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി സമ്മാനിക്കും. റണ്ണേഴ്സ്-അപ്പ് ടീമിന് ബിജു ചാലക്കൽ സ്പോൺസർ ചെയ്യുന്ന ട്രോഫി നൽകും. മറ്റ് ട്രോഫികൾ ജോർജ് ജോസഫ് (MassMutual Greater Houston) സ്പോൺസർ ചെയ്യുന്നു.

മാസ്സ് മ്യുച്ചൽ, അലാമോ ട്രാവൽസ്, ആൻസ് ഗ്രോസിയേഴ്സ് തുടങ്ങിയവർ സ്പോന്സര്മാരായി ടൂർണമെന്റിനെ സഹായിക്കുന്നു. ആഷാ റേഡിയോ ഫൈനലിന്റെ മീഡിയ കവറേജ്‌ നൽകും.    

ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് .ബി. പ്രകാശ്, റവ. ഫാ. ജെക്കു സഖറിയാ, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, സ്പോർട്സ് കൺവീനർ ജിനോ ജേക്കബ്, ക്രിക്കറ്റ് കോർഡിനേറ്റർമാരായ ബിജു ചാലക്കൽ, അനിൽ വർഗീസ് എന്നിവർ എല്ലാ കായികപ്രേമികളെയും കുടുംബസമേതം എത്തി ഫൈനൽ മത്സരം ആസ്വദിക്കണമെന്ന് അഭ്യർഥിച്ചു.

1981-ൽ സ്ഥാപിതമായ ഐസിഇസിഎച്ച്, ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളെ ഒരുമിപ്പിച്ച് ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്ന സംഘടനയാണ്. ക്രിക്കറ്റ് ടൂർണമെന്റ് സമൂഹത്തിലെ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ഇടയിൽ സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായി സംഘാടകർ അറിയിച്ചു.

Report ജീമോൻ റാന്നി (പിആർഓ)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...