അമേരിക്കൻ വാർത്ത

കെ.സി.സി.എൻ.എ കൺവെൻഷൻ: ചിക്കാഗോ കൾച്ചറൽ പ്രോഗ്രാം ടീമിന് കരുത്തേകാൻ കഴിവുറ്റ നേതൃത്വനിര

ചിക്കാഗോ: അടുത്ത് നടക്കുന്ന കെ.സി.സി.എൻ.എ കൺവെൻഷനിൽ ചിക്കാഗോയുടെ അഭിമാനവും കലാപാരമ്പര്യവും ഉയർത്തിക്കാട്ടുന്നതിനായി മികച്ച കാര്യശേഷിയും കലാബോധവും സംഘടനാ മികവും ഉള്ള നേതാക്കളെ ഉൾപ്പെടുത്തി ശക്തമായ ഒരു കൾച്ചറൽ പ്രോഗ്രാം ടീം രൂപീകരിച്ചു.

ചിക്കാഗോ വിമൻസ് ഫോറത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ച കരുത്തുറ്റ മുൻ വിമൻസ് ഫോറം പ്രസിഡന്റായ ടോസ്മി കൈതക്കത്തൊട്ടിയിൽ ആണ് ഈ വർഷത്തെ കൺവെൻഷൻ കൾച്ചറൽ പ്രോഗ്രാം ടീമിന് നേതൃത്വം നൽകുന്നത്. അവരുടെ നേതൃത്വത്തിൽ യുവത്വത്തിന്റെ ഊർജ്ജവും സൃഷ്ടിപരമായ ചിന്തകളും കൈമുതലായ ടോണി പൊങ്ങന, അഭിലാഷ് നെല്ലാമറ്റം, ചാരി വണ്ടനൂർ എന്നിവർ ടീമിന്റെ ഭാഗമാകുന്നത് പരിപാടികൾക്ക് കൂടുതൽ മിഴിവേകുമെന്ന പ്രതീക്ഷയിലാണ് സമൂഹം.

ഇവർക്കൊപ്പം കെ.സി.എസ് ട്രഷറർ ടീന നെടുവാമ്പുഴയും ജോയിന്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറംയും കൾച്ചറൽ പ്രോഗ്രാം ടീമുമായി ചേർന്ന് വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ആവശ്യമായ പിന്തുണയും മാർഗനിർദേശങ്ങളും നൽകുകയും ചെയ്യുന്നു.

കൾച്ചറൽ പ്രോഗ്രാമുകളുടെ ആസൂത്രണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും, പദ്ധതികൾക്ക് അന്തിമരൂപം ലഭിക്കുന്നതോടെ വിവിധ പരിപാടികളുടെ പരിശീലനങ്ങൾ ഉടൻ ആരംഭിക്കുമെന്നും കൺവെൻഷൻ കൾച്ചറൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ടോസ്മി കൈതക്കത്തൊട്ടിയിൽ അറിയിച്ചു.

ചിക്കാഗോ കെ.സി.എസ് വിമൻസ് ഫോറം ഭാരവാഹികളായ ഷാനിൽ വെട്ടിക്കാട്ട് (പ്രസിഡന്റ്), ജിനു നെടിയകാലായിൽ (വൈസ് പ്രസിഡന്റ്), മനു തിരുനെല്ലിപ്പറമ്പിൽ (സെക്രട്ടറി), ജെയിൻ മുണ്ടപ്ലാക്കിൽ (ജോയിന്റ് സെക്രട്ടറി), ഡെന്നി തുരുത്തുവേലിൽ (ട്രഷറർ) എന്നിവർ നൽകിവരുന്ന ശക്തമായ പിന്തുണയും സഹകരണവും കൾച്ചറൽ പ്രോഗ്രാം ടീമിന് കൂടുതൽ ആത്മവിശ്വാസവും കരുത്തും പകരുന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു.

ഈ വർഷവും യാതൊരു പരാതികൾക്കും ഇടവരുത്താതെ, കലാമികവിലും അവതരണഭംഗിയിലും മികവ് തെളിയിച്ച് ഓവറോൾ കൾച്ചറൽ ചാമ്പ്യൻഷിപ്പ് ചിക്കാഗോയിലേക്ക് തന്നെ എത്തിക്കുവാൻ സാധിക്കട്ടെ എന്ന് കെ.സി.എസ് പ്രസിഡന്റ് ജോസ് ആനമലയും വൈസ് പ്രസിഡന്റ് മാറ്റ് വിളങ്ങാട്ടുശ്ശേരിൽയും ആശംസിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി സ്പെയിൻ

അറ്റ്‌ലാന്റ: തുടക്കം മുതൽ ആക്രമണം, കേപ് വെർദെയ്‌ക്കെതിരേ കണ്ട സ്‌പെയിനായിരുന്നില്ല സൗദിക്കെതിരേ… ലാമിൻ യമാലും ഒയർസബാലും...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

മോഹിനിയാട്ടത്തിന് കേന്ദ്ര പുരസ്കാരം: അമേരിക്കൻ പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി ഡോ. സുനന്ദ നായർ

ഹൂസ്റ്റൺ : മോഹിനിയാട്ട രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഇന്ത്യയിലെ പരമോന്നത കലാബഹുമതികളിലൊന്നായ 2024-ലെ സംഗീത നാടക...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്ചരമം

മണ്ണിക്കരോട്ടിൻറെ ജീവിതത്തെ അനുസ്മരിച്ച് മലയാളം സൊസൈറ്റി

ഹൂസ്റ്റൺ: മലയാളം സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന ജോർജ് മണ്ണിക്കരോട്ടിനെ അനുസ്മരിക്കുന്നതിനായി മലയാളം സൊസൈറ്റി ഓഫ് അമേരിക്ക,...

അമേരിക്കൻ വാർത്ത

ഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും മാമ്മോദീസായും നടത്തി

ഡിട്രോയിറ്റ്  സെ .മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും മാമ്മോദീസായും നടത്തി....