ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

സിപിഎമ്മിന് മുന്നിൽ മുട്ടുമടക്കില്ല, പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ

തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ. ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുത്തു. പദവി കിട്ടിയേ തീരൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കും. വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും സി,​പി.എമ്മിന് മുന്നിൽ മുട്ടുമടക്കേണ്ടതില്ലെന്നും യോഗം വ്യക്തമാക്കി. ഇക്കാര്യത്തിൽ സി.പി.എമ്മിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

സി.പി.ഐ എൽ.ഡി.എഫിന്റെ ഭാഗമാണ്. എൽ.ഡി.എഫിന്റെ വളർച്ചയിലും താഴ്ചയിലും സി.പി.ഐയുടെ പങ്കുണ്ട്. എൽ.ഡി.എഫ് എത്രമാത്രം സി,​പി.എമ്മിന്റേതാണോ അത്രയും സി.പി.ഐയുടേത് കൂടിയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. എൽ.ഡി.എഫ് എന്നത് ഒരു പാർട്ടിയല്ല,​ മുന്നണിയാണ്. അതിനകത്ത് നിൽക്കുമ്പോൾ പാർട്ടികൾക്ക് കൊടുക്കുകയും ഏറ്റെടുക്കുകയും വേണ്ടി വരും. അത് തിരിച്ചറിയുമ്പോൾ പരിഹാരമുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം പ്രതിപക്ഷ ഉപനേതൃ പദവി നൽകാനാവില്ലെന്ന നിലപാടിലാണ് സി.പി.എം. പ്രതിപക്ഷത്തിരുന്നപ്പോഴെല്ലാം ഉപനേതാവ്പദവി വഹിച്ചിരുന്നത് സി.പി.എം ആയിരുന്നു എന്ന കീഴ്വഴക്കമാണ് പാർട്ടി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം ഇരുപാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ചർച്ചയും പരാജയമായിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...