ചരമം

സാഹിത്യകാരൻ പാറപ്പുറത്തിന്റെ മകൻ വർഗീസ് മാത്യു ദുബായിൽ അന്തരിച്ചു

ദുബായ്: പ്രമുഖ മലയാള സാഹിത്യകാരൻ പാറപ്പുറത്തി(പരേതനായ ആലപ്പുഴ മാവേലിക്കര കിഴക്കെ പൈനുംമൂട് ഈശോ മത്തായി)ന്റെ മകൻ വർഗീസ് മാത്യു (സുനിൽ പാറപ്പുറത്ത്- 68) ദുബായിൽ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദുബായ് റാഷിദിയ്യ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു മരണം. നേരത്തെ ഹൃദയാഘാതമുണ്ടായി ആൻജിയോപ്ലാസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 25 വർഷത്തോളമായി യു.എ.ഇയിലുള്ള ഇദ്ദേഹം ദുബായിൽ പ്രിന്റിങ് പ്രസ് നടത്തിവരികയാണ്. കഥകളും എഴുതുമായിരുന്നു. അമ്മിണിയാണ് മാതാവ്. ഭാര്യ: ചെങ്ങന്നൂർ ആറാട്ടുപുഴ കരിയത്ത് ആനി വർഗീസ് (മേഴ്‌സി). മക്കൾ: ദീപു വർഗീസ്, ഡോൺ വർഗീസ്. മരുമക്കൾ: റോസിൻ, രേഷ്മ. എല്ലാവരും ദുബായിലാണ് താമസം. റാഷിദിയ്യ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി സംസ്‌കരിക്കുമെന്ന് ദീപു വർഗീസ് പറഞ്ഞു.

മലയാള സാഹിത്യത്തിൽ 1950 മുതൽ മൂന്ന് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന എഴുത്തുകാരനായിരുന്നു പാറപ്പുറത്ത്.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....