കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

പകിടകളിയാരവം; നാടിന്റെ ഒത്തൊരുമയും സൗഹൃദവും പുതുക്കുന്ന ഉത്സവം

കുമരനല്ലൂർ : കുമ്പിടിയിൽ പകിട കളിയുടെ ആരവം വീണ്ടും. കേരളത്തിന്റെ ഗ്രാമീണ വിനോദങ്ങളിൽ ഒരുകാലത്തു മുൻപന്തിയിൽ നിന്നിരുന്നതാണു പകിട കളി. ഡിജിറ്റൽ യുഗത്തിൽ പകിടകളിയിൽനിന്നു പുതു തലമുറ അകന്നു. എങ്കിലും പ്രൗഢി ചോരാതെ കുമ്പിടിയിൽ പകിടകളി മത്സരമായി ഇപ്പോഴും നടത്തുന്നു. ടൗൺ ടീം കുമ്പിടിയാണ് കാൽ നൂറ്റാണ്ടായി ഇവിടെ അഖില കേരള പകിട കളി മത്സരം നടത്തുന്നത്. വിവിധ ജില്ലകളിൽ നിന്നായി 48 ടീമുകളാണ് ഇത്തവണ മത്സരത്തിനെത്തുന്നത്.

നാടിന്റെ ഒത്തൊരുമയും സൗഹൃദവും പുതുക്കുന്ന ഉത്സവം കൂടിയാണു പകിട കളി. ഓണം, വിഷു സമയത്ത് കുടല്ലൂരും കുമ്പിടിയിലുമെല്ലാം പകിടകളി നടക്കാറുണ്ട്. നാല് കൊമ്പുകളിലായി 96 കളങ്ങളിലാണു പകിട കളി നടക്കുന്നത്. ഭാഗ്യവും കൈവഴക്കവുമാണു വിജയത്തിനു പ്രധാനം. വീറും വാശിയും ആവോളം പ്രകടമാകുന്ന മത്സരം കാണാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകളെത്തും. ഒരു കളിയുടെ വിജയിയെ തീരുമാനിക്കാൻ ചിലപ്പോൾ ദിവസങ്ങൾ വേണ്ടിവരും.

ലോഹ നിർമിതമായ നാലു വശങ്ങളുള്ള അറ്റം ഉരുണ്ട ദീർഘ ചതുരാക‍ൃതിയിലുള്ള പകിടകൾ കൈവെള്ളയിൽ ഉരുട്ടി വിടുമ്പോൾ കളിക്കാരിലും കാണികളിലും നിറയുന്ന ആവേശത്തിന് അതിരില്ല. കളി ദിവസങ്ങൾ നീളുമ്പോൾ, കളിക്കാർക്കും കാണാൻ എത്തുന്നവർക്കുമായി പ്രത്യേകം ചായക്കടയും കളിപ്പന്തലിനു സമീപം ഒരുക്കിയിട്ടുണ്ട്. രണ്ട് മാസത്തിലധികം ഇത്തവണ മത്സരം നീളുമെന്നാണു പ്രതീക്ഷിക്കുന്നത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...