ചരമം

മലയാളി വിദ്യാർഥി അയർലൻഡിൽ അന്തരിച്ചു

ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിൻ ലൂക്കനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ലൂക്കൻ ബാലിയോവൻ അബിഡെയ്ൽ റൈസിലെ രാജു കുര്യാക്കോസിന്റെ മകൻ ബേസിൽ രാജുവാണ് (22) കഴിഞ്ഞ ദിവസം വൈകുന്നേരം അന്തരിച്ചത്. ബൾഗേറിയയിൽ നാലാം വർഷ മെഡിക്കൽ വിദ്യാർഥിയായ ബേസിൽ രാജു ഡബ്ലിനിലെ സ്വന്തം വീട്ടിൽ കഴിഞ്ഞ ദിവസമാണ് അവധിക്കെത്തിയത്.

എറണാകുളം രാമമംഗലം കിഴക്കേ പൊന്നാട്ട് കുടുംബാംഗമാണ്. പിതാവ് രാജു കുര്യാക്കോസ് ഡബ്ലിൻ ഫീനിക്‌സ് പാർക്കിലും മാതാവ് ലൂസി മാത്യു ചെറി ഓർക്കാർഡ്‌സ് ഹോസ്പിറ്റലുമാണ് ജോലി ചെയ്യുന്നത്. ഏക സഹോദരി ഡോ. റിയൻസി രാജു (നാവൻ ഔർ ലേഡി ഹോസ്പിറ്റൽ. ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് സിറിയൻ യാക്കോബായ ചർച്ച് ഇടവകാംഗമാണ്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട്.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....