ചരമം

ഗ്രേസ് ചെറിയാൻ ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക് : ആറു പതിറ്റാണ്ടുകൾ അമേരിക്കയിൽ നഴ്സ് ആയി സേവനമനുഷ്ഠിച്ച ഗ്രേസ് ചെറിയാൻ (തങ്കമ്മ 92) അന്തരിച്ചു. കൂട്ടിക്കൽ പള്ളിവാതുക്കൽ പരേതരായ പി.എം. ജോണിന്റെയും അന്നമ്മ ജോണിന്റെയും മകളാണ്. ന്യൂയോർക്ക് കാൽവറി ഫെയ്ത്ത് ടാബർനക്കിൾ സഭാംഗമായിരുന്നു. പരേതനായ റവ. ഡോ. ജോൺ ചെറിയാനാണ് ഭർത്താവ്.

സ്കറിയ ജോൺ (ന്യൂയോർക്ക്), ദീർഘകാലം ആന്ധ്രയിൽ സുവിശേഷ പ്രവർത്തകയായിരുന്ന പരേതയായ റോസമ്മ ജോൺ, പരേതരായ ഡോ. മാത്യൂസ് ജോൺ, ഏലിയാമ്മ ഫിലിപ്പ്, ജോയി ജോൺ എന്നിവർ സഹോദരങ്ങളുമാണ്.  ഡൽഹിയിലും കാനഡയിലും നഴ്സ് ആയി ജോലി നോക്കിയിട്ടുള്ള പരേത 60 വർഷങ്ങൾക്കു മുമ്പാണ് അമേരിക്കയിൽ എത്തിച്ചേർന്നത്.

സംസ്കാര ശുശ്രൂഷകൾ ജൂൺ 5 വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക്‌ ഗേറ്റ് വേ ഇന്റർനാഷനൽ ചർച്ചിൽ ആരംഭിക്കും. ജൂൺ 6 ശനിയാഴ്ച ഉച്ചയോടെ പൈൻ ലോൺ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....