സിനിമ

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ബിജു മേനോൻ നായകനാകുന്ന ചിത്രം ‘അവറാച്ചൻ ആൻഡ് സൺസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മനോഹരമായ ദൃശ്യഭംഗിയും കഥാപാത്രങ്ങളുടെ കൗതുകകരമായ അവതരണവും കൊണ്ട് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയാണ് അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. നർമ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫാമിലി ഡ്രാമ അവറാച്ചൻ ആൻഡ് സൺസ് ഒരു പൂർണ്ണ എന്റർടൈനറാണെന്ന് ഫസ്റ്റ് ലുക്ക് തന്നെ സൂചന നൽകുന്നു.

പോസ്റ്ററിന്റെ മധ്യത്തിൽ ആത്മവിശ്വാസവും വ്യത്യസ്തമായ സ്റ്റൈലുമായി ഇരിക്കുന്ന അവറാച്ചന്റെ  കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നു. അദ്ദേഹത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന ഓരോ കഥാപാത്രങ്ങളും സിനിമയുടെ കഥാപശ്ചാത്തലത്തെ കുറിച്ചുള്ള വലിയ കൗതുകം സൃഷ്ടിക്കുന്നതാണ്. ഗ്രാമീണ പശ്ചാത്തലവും കുടുംബാന്തരീക്ഷവും നർമ്മവും ജീവിത നിമിഷങ്ങളും ഒത്തുചേർന്ന കലാപരമായ പോസ്റ്ററിൽ ചിത്രത്തിലെ മറ്റു താരങ്ങളുടെ കഥാപാത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അവറാച്ചൻ ആൻഡ് സൺസിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും  ചേർന്നാണ്. ചിത്രത്തിന്റെ സഹ നിർമ്മാണം : ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്.

ഛായാഗ്രഹണം സജിത് പുരുഷൻ, എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം : സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യെശോധരൻ, ആർട്ട് ഡയറക്ടർ : അജി കുറ്റിയാനി, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, മേക്കപ്പ് :  റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ : ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് : വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്, ചീഫ് അസോ. ഡയറക്ടർ : ജിബിൻ ജോൺ, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ : ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, സ്റ്റിൽസ് : ബിജിത് ധർമടം, മാർക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിങ് : ബ്രിങ് ഫോർത്ത്, വി എഫ് എക്സ് : പ്രോമിസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

സിനിമ

കുടുംബപ്രേക്ഷകരേയും കൈയിലെടുത്ത് ‘കറക്കം’; ഹൊറർ- കോമഡി (Review)

മലയാളത്തിലെ ആദ്യമ്യൂസിക്കൽ ഹൊറർ- കോമഡി ചിത്രമായ ‘കറക്കം’ തിയേറ്ററുകളിൽ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. യുവാക്കളെ മാത്രമല്ല,...

ചരമംസിനിമ

നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു, ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു...

സിനിമ

പെപ്പേയുടെ ആക്ഷൻ താണ്ഡവം, വെള്ളിത്തിരയെ തീ പിടിപ്പിക്കുന്ന ‘കാട്ടാളൻ’ (Review)

പാൻ ഇന്ത്യൻ ലേബലിൽ വരുന്ന ചില അന്യഭാഷാ ചിത്രങ്ങൾ കാണുമ്പോൾ നമ്മളിൽ പലരും ആലോചിക്കും ഇതുപോലൊന്ന്...

പ്രധാന വാർത്തസിനിമ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ന്യൂഡൽഹി: ഡൽഹി സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച...