അമേരിക്കൻ വാർത്തകൗതുകങ്ങൾ

ട്രക്കിനുള്ളിലിരുന്ന നായ അബദ്ധത്തിൽ തോക്ക് പ്രവർത്തിപ്പിച്ചു; വഴിയാത്രക്കാരിക്ക് പരിക്ക്

നെബ്രാസ്ക: നെബ്രാസ്കയിലുള്ള സ്കോട്ട്സ്ബ്ലഫ് നഗരത്തിൽ ട്രക്കിനുള്ളിലിരുന്ന വളർത്തുനായ അബദ്ധത്തിൽ ഷോട്ട്ഗൺ പ്രവർത്തിപ്പിച്ചതിനെ തുടർന്ന് വഴിയാത്രക്കാരിക്ക് വെടിയേറ്റു. ഒരു ഗ്യാസ് സ്റ്റേഷന് സമീപമുള്ള കടയ്ക്ക് മുന്നിലാണ് ഈ അപൂർവ്വ സംഭവം നടന്നത്.

ട്രക്കിന്റെ ഉടമസ്ഥൻ പുറത്തുപോയ സമയത്ത്, പിൻസീറ്റിലിരുന്ന നായ ഒരു വശത്ത് നിന്ന് മറ്റേ വശത്തേക്ക് മാറിയിരിക്കുന്നതിനിടയിലാണ് സീറ്റിലുണ്ടായിരുന്ന ഷോട്ട്ഗണിൽ അമർന്നത്. തോട്ട തിരുകിവെച്ചിരുന്ന തോക്കിൽ നിന്ന് വെടിപൊട്ടുകയും, വാഹനം തുളച്ച് പുറത്തുവന്ന പെല്ലറ്റ് (റൗണ്ട്) സമീപത്തെ ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കുകയായിരുന്ന സ്ത്രീയുടെ കയ്യിൽ കൊള്ളുകയുമായിരുന്നു. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമല്ല. നെബ്രാസ്കയിലെ നിയമപ്രകാരം വാഹനങ്ങളിൽ തോട്ട നിറച്ച തോക്കുകൾ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്..

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...