അമേരിക്കൻ വാർത്ത

ബെൻസൻവിൽ ഇടവകയിൽ ആത്മീയനിറവിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിലെ ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം മെയ് 23 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ക്നാനായ റീജിയൻ വികാരി ജനറൽ മോൺ. തോമസ് മുളവനാലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഭക്തി സാന്ദ്രമായി നടത്തപ്പെട്ടു. മനോഹരവും ചിട്ടയായ ക്രമീകരണവും കൊണ്ടും ഇടവക ജനം മുഴുവന്റെയും അനുഗ്രഹീത സാന്നിധ്യം കൊണ്ടുമാണ് തിരുഹൃദയ ദൈവാലയത്തിലെ ആഘോഷമായ ദീവ്യകാരുണ്യ സ്വീകരണശുശ്രൂഷകൾ നടത്തപ്പെട്ടത്. ഇടവകവികാരി ഫാ. അബ്രാഹം കളരിയ്ക്കൽ വചനസന്ദേശം നൽകി. ഹൃദയങ്ങളെ നിർമലവും വിശുദ്ധവുമാക്കി ഈശോയെ നിരന്തരം സ്വീകരിയ്ക്കണമെന്നും ദിവ്യകാരുണ്യസ്വീകരണം ജീവിതചര്യയായി മാറ്റി നല്ല മാതൃകകൾ മക്കൾക്ക് നൽകി വളർത്താനും വികാരിയച്ചൻ ഉദ്‌ബോധിപ്പിച്ചു.

സെന്റ് മേരീസ് പള്ളി വികാരി ഫാ.സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, ഫാ. ജോനസ് ചെറുനിലത്ത്, ഫാ. റ്റോമി ചെള്ളക്കണ്ടത്തിൽ, ഫാ. എബ്രാഹം കടുതോടിൽ എന്നിവർ സഹ കാർമ്മികരായി തിരുകർമ്മങ്ങളിൽ പങ്കെടുത്തു . 

ആഘോഷമായ ദിവ്യകാരുണ്യസ്വീകരണത്തിന് മാതാപിതാക്കളുടെയും ദൈവാലയ എക്സിക്യുട്ടീവ് അംഗങ്ങളായ തോമസ് കുന്നുമ്പുറത്ത്, മത്തിയാസ് പുല്ലാപ്പള്ളിൽ, അബ്രാഹം അരീച്ചിറയിൽ, ജെയ്മോൻ പടിഞ്ഞാറേൽ, എബിൻ കുളത്തിൽകരോട്ട് , മതബോധന ഡയറക്ടർ കൊളീൻ കീഴങ്ങാട്ട്, അദ്ധ്യാപകരായ ആൻസി ചേലയ്ക്കൽ, മഞ്ജു ചകിരിയാംതടത്തിൽ, കോർഡിനേറ്റർ നിതിൻ കുന്നുമ്പുറത്ത് എന്നിവർ നേതൃത്വം നൽകി.

ഈ വർഷം ഏയ്ബൽ എബ്രാഹം കൊച്ചു മണ്ണാന്തറ, ആഡലിൻ- ആഷ്‌ലിൻ വഞ്ചിപ്പുരയ്ക്കൽ,ആഷർ തോമസ് മുണ്ടുപാലത്തിങ്കൽ,സീയ ദീപു അരിക്കാട്ട്, എലീസ ജോസഫ്, ഹാന കുര്യച്ചൻ കരോട്ടുമന്നാകുളത്തിൽ, ഐസായ റ്റി സൈമൺ മുണ്ടപ്ലാക്കൽ, ജേയ്ക്കബ് എബ്രാഹം നെടുന്തുരുത്തിൽ,ജെയ്ഡൻ മാണിപറമ്പിൽ, ജെസീക്ക പുതുശ്ശേരിൽ, ജോനാഥൻ അഞ്ചുകണ്ടത്തിൽ, ജസ്റ്റിനജോൺ ഒറവക്കുഴിയിൽ, മീവൽ പുതുശ്ശേരിൽ, നോവ എബ്രാഹം കാരാപ്പിള്ളിൽ, നോവ തോമസ് കുന്നുമ്പുറത്ത്, റെയ്ലിൻ അന്ന കണ്ണാല, നീൽ ചെരുവിൽ, ജോനാഥൻ പ്ലാംപറമ്പിൽ, ആവ മേരി മേലാണ്ടശേരിൽ എന്നിവരാണ് ആഘോഷമായ ദിവ്യകാരുണ്യം സ്വീകരിച്ചത്. തിരുക്കർമ്മങ്ങൾക്ക് ശേഷം ദൈവാലയ ഹാളിൽ കുട്ടികൾക്ക് സ്വീകരണവും കലാപരിപാടികളും സ്നേഹവിരുന്നും ക്രമീകരിച്ചു. ആഘോഷമായ ദിവ്യകാരുണ്യം സ്വീകരിച്ച എല്ലാകുട്ടികൾക്കും ചിക്കാഗോ കെസിഎസ് ഭാരവാഹികൾ ഉപഹാരവും നൽകി. കെയ്റ മുണ്ടപ്ളാക്കിൽ ആഘോഷങ്ങളുടെ എം. സിആയി പ്രവർത്തിച്ചു.

Report ലിൻസ് താന്നിച്ചുവട്ടിൽ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...