അമേരിക്കൻ വാർത്ത

ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന സായാഹ്ന കൺവൻഷൻ സെൻ്റ് ജൂഡിൽ

വാഷിംഗ് ടൺ ഡി സി: പ്രശസ്ത വചന പ്രഘോഷകനും സൗഖ്യ ശുശ്രൂക്ഷകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി സായാഹ്ന കൺവൻഷൻ ജൂൺ 18 വ്യാഴാഴ്ച നോർത്തേൺ വെർജീനിയ സെൻറ് ജൂഡ് സീറോ മലബാർ ചർച്ചിൽ നടക്കുന്നു.

വൈകുന്നേരം 5 മണി മുതൽ 9വരെ യാണ് കൺവൻഷൻ നടക്കുന്നത്.
മുൻ കൂട്ടി രജിസ്ടേഷൻ ആവശ്യമില്ല.

14 വർഷങ്ങൾക്കു ശേഷമാണ് ഫാ സേവ്യർ ഖാൻ വട്ടായിലിൻ്റെ ഒരു പൊതുവായ ധ്യാനശുശ്രൂക്ഷ വാഷിംഗ്ടൺ ഡി സി ഏരിയായിൽ നടക്കുന്നത്. ഈ ധ്യാനത്തിൽ പങ്കു ചേർന്ന് ദൈവനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി സെൻറ്  ജൂഡ് ഇടവക വികാരി ഫാ ലിഗോരി കട്ടിക്കാരൻ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ബോബൻ പുഞ്ചയിൽ (301 448 2092) റാണി ജോസഫ്  (301 706 5374) ബെന്നി ജോസഫ് (848 565 4930) എന്നിവരെ ബന്ധപ്പെടാം.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...