അമേരിക്കൻ വാർത്ത

പാലിയം ഇന്ത്യയ്ക്ക് കൈത്താങ്ങായി എംപാഷ്യാ ഗ്ലോബൽ: 2 ലക്ഷം രൂപ നൽകി

ചിക്കാഗോ: എംപാഷ്യാ ഗ്ലോബൽ എന്ന സാമൂഹിക സംഘടനയുടെ  ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിലെ സാന്ത്വനപരിചരണമേഖലയിലേക്ക് എത്തിക്കുവാൻ മാനേജിംഗ് കമ്മിറ്റി തീരുമാനമെടുത്തു. 
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പാലിയം ഇന്ത്യ’യ്ക്ക് രണ്ടു ലക്ഷം രൂപ  നൽകിക്കൊണ്ടാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.

മലയാളി കുടുംബങ്ങളിലെ ഡൊമസ്റ്റിക് വയലൻസ് , മാനസിക രോഗങ്ങൾ മൂലം ഉണ്ടാകുന്ന സംഘർഷം ഇവയെ എല്ലാം കുറിച്ച് ബോധവത്കരണം നടത്താൻ രൂപമെടുത്ത സംഘടനയാണ് എംപാഷ്യാ ഗ്ലോബൽ.

ബെന്നി വാച്ചാച്ചിറ, വിനോദ് കൊണ്ടൂർ, ജോൺ പാട്ടപതി, ബബ്ലൂ ചാക്കോ, ബിജു ജോസഫ്, ബിജി സി മാണി, ജിതേഷ് ചുങ്കത്ത്, ഡോ. സാറാ ഈശോ, ജോൺ ടൈറ്റസ്, ഡോ. ഗോപിനാഥ് മുതുകാട്, നിർമല ജോസഫ് എന്നിവർ നേതൃത്വം നൽകുന്ന ഈ സംഘടന അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള മലയാളി സൈക്കോളജിസ്റ്റ്സ്, സൈക്കിയാട്രിസ്റ്റ്സ്, സോഷ്യൽ വർക്കേഴ്സ് എന്നിവരെ കൂട്ടിയിണക്കി ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കിയിട്ടുണ്ട്.
കൂടാതെ വിജ്ഞാനപ്രദമായ നിരവധി വെബിനാറുകളും സംഘടിപ്പിച്ചു.

പാലിയേറ്റീവ് കെയർ മേഖലയിൽ ലോകപ്രശസ്തനായ പത്മശ്രീ ഡോ. രാജഗോപാൽ സ്ഥാപിച്ച നോൺ പ്രോഫിറ്റ് സ്ഥാപനമാണ്  പാലിയം ഇന്ത്യ.  ആയിരക്കണക്കിന് രോഗികൾക്ക് സാന്ത്വനപരിചരണം നൽകുന്ന പാലിയം ഇന്ത്യ, പാലിയേറ്റീവ് കെയറിൽ ഡോക്ടർമാർ നഴ്സുമാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനവും നൽകുന്നുണ്ട്. (പാലിയം ഇന്ത്യയുടെ പ്രവർത്തനങ്ങൾ വിശദമായി അറിയാൻ www.palliumindia.org സന്ദർശിക്കുക)

എംപാഷ്യാ ഗ്ലോബലിനെ പ്രതിനിധീകരിച്ച് ഡോ. സാറാ ഈശോ, പാലിയം ഇന്ത്യയുടെ സ്ഥാപകനായ ഡോ. രാജഗോപാലിന്  ചെക്ക് കൈമാറി. കേരളത്തിലെ സാന്ത്വന പരിചരണ മേഖലയിൽ അമേരിക്കൻ മലയാളികൾ നൽകുന്ന സഹായസഹകരണങ്ങൾക്ക് പാലിയം ഇന്ത്യയുടെ ഭാരവാഹികൾ നന്ദി അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...