അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസിലെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി

ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയിലെ ഈ വര്‍ഷത്തെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് മാസം 24- ഞായറാഴ്ച ഭക്തിസാന്ദ്രമായ തിരുക്കര്‍മ്മങ്ങളോടെ നടത്തപ്പെട്ടു. ഒരു വര്‍ഷം നീണ്ടുനിന്ന പഠനത്തിന്റെയും പരിശീലനത്തിന്റെയും സമാപനത്തില്‍ 21 കുട്ടികളാണ് ഈ ദിവസത്തില്‍ ദിവ്യകാരുണ്യം സ്വീകരിച്ചത്. ഞായറാഴ്ച വൈകുന്നേരം 3:30-ന് മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ നടത്തപ്പെട്ട തിരുക്കര്‍മ്മങ്ങളില്‍ വികാരി ഫാ. സിജു മുടക്കോടില്‍ മുഖ്യ കാര്‍മ്മികനായിരുന്നു. ക്നാനായ റീജിയന്‍ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാല്‍ വചന സന്ദേശം നല്‍കി. അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍, ഫാ. എബ്രഹാം കടുതോടില്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. സെന ചാലുങ്കല്‍, മിലാന ചെറിയത്തില്‍, എയ്ലാ ചോരത്ത്, ജെസ്ലെറ്റ് ഇടക്കരപുത്തന്‍പുരയില്‍, ഇവാലിന ഇടയാടിയില്‍, റീസ് ഇടശ്ശേരില്‍, ഷാര്‍ലറ്റ് കൈമൂലയില്‍, കെയ്റ്റന്‍ കണിയാംപറമ്പില്‍, ഹന്നാ കിഴവള്ളില്‍, അഞ്ജലി കുന്നശ്ശേരി, തിയോ മ്യാല്‍ക്കരപ്പുറത്ത്, എല്‍വിന്‍ ഒഴുങ്ങാലില്‍, അനബെല്‍ പനങ്ങാട്ട്, മെല്‍വിന്‍ പാറേല്‍, ജോഷ് പോളക്കല്‍, ആബെല്‍ പുത്തന്‍പറമ്പില്‍, നാതന്‍ താന്നിച്ചുവട്ടില്‍, ഇഷാന തെങ്ങനാട്ട്, മെലിസ്സ വഞ്ചിത്താനത്ത്, എമിലി വണ്ടന്നൂര്‍, ജോര്‍ഡന്‍ വാണിയകുന്നേല്‍ എന്നീ 21 കുട്ടികളാണ് ഈ ദിവസത്തില്‍ ദിവ്യകാരുണ്യം സ്വീകരിച്ചത്.

തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം വൈകുന്നേരം 6:30 മുതല്‍ എല്‍മ്ഹസ്റ്റില്‍ ഉള്ള എല്‍മ് വെസ്റ്റ് ബാങ്കറ്റ് ഹാളില്‍ വച്ച് കുട്ടികള്‍ക്കുള്ള സ്വീകരണവും ഡിന്നറും നടത്തപ്പെട്ടു. മാതാപിതാക്കളും കുട്ടികളും ചേര്‍ന്ന് ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെ യോഗം ആരംഭിച്ചു. ഫാ. തോമസ് മുളവനാല്‍, ഫാ. സിജു മുടക്കോടില്‍, കെ.സി.സി.എന്‍.എ ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കല്‍, കെ.സി.എസ് പ്രസിഡണ്ട് ജോസ് ആനമല, ട്രസ്റ്റീ പ്രതിനിധി ഫെലിക്‌സ് പാലകന്‍, അധ്യാപക പ്രതിനിധി ഫെലിക്‌സ് പൂതൃക്കയില്‍ എന്നിവര്‍ ആശംസകല്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകര്‍ക്കു മാതാപിതാക്കളുടെ സ്നേഹോപഹാരങ്ങള്‍ സമ്മാനിച്ചു . കെ.സി.എസ് ഭാരവാഹികള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. കുട്ടികളും മാതാപിതാക്കളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഏവരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. മാതാപിതാക്കളുടെ കോഓര്‍ഡിനേറ്റര്‍ ആയ ജസ്റ്റിന്‍ തെങ്ങനാട്ട് എം സി ആയി പ്രവര്‍ത്തിച്ച ഈ യോഗത്തിനു അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ആയ ഷിജു ചെറിയത്തില്‍ സ്വാഗതവും ചാരി വണ്ടന്നൂര്‍ നന്ദിയും രേഖപ്പെടുത്തി. സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജി പൂതൃക്കയില്‍, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ മനീഷ് കൈമൂലയില്‍ എന്നിവരുടെയും മാതാപിതാക്കളുടെ കോഓര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ തെങ്ങനാട്ട് , ഷിജു ചെറിയത്തില്‍, നവീന്‍ കണിയാംപറമ്പില്‍ എന്നിവരുടെയും ബിനു ഇടകര, ജിനു നേടിയകാല എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള മതാധ്യാപകരുടെയും ഇടവകയുടെ കൈക്കാരന്മാരായ സേവ്യര്‍ നടുപ്പറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍ എന്നിവരുടെയും നിരവധി വോളന്റീയേഴ്‌സിന്റെയും നേതൃത്വത്തില്‍ ഉള്ള ഒരു ടീമാണ് ഈ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചത്.

Report റോയി ചേലമലയിൽ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...