കേരള വാർത്തകൗതുകങ്ങൾ

ബീക്കൺ ലൈറ്റിട്ട് ഹൈസ്‌പീഡിൽ ആംബുലൻസ്, പൊലീസ് ഉള്ളിൽ കണ്ടത് മാരക ലഹരിമരുന്ന്

തൃശൂർ: ദേശീയപാത വാണിയമ്പാറയിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച 252 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിൽ. രാവിലെ 6.30ന് വാണിയമ്പാറ ചെക്ക്പോസ്റ്റിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് അഞ്ചേരി സ്വദേശി സന്ദീപ് (42), വെട്ടിക്കൽ സ്വദേശി ഫെയ്ത്ത് (21) എന്നിവർ പിടിയിലായത്. ‘ശാരോൻ’ എന്ന ആംബുലൻസിലാണ് എട്ടര ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്ന് കടത്തിയത്. ബീക്കൺ ലൈറ്റ് തെളിച്ച് അതിവേഗത്തിലാണ് ആംബുലൻസ് വന്നത്. രോഗികളാരും ആംബുലൻസിൽ ഉണ്ടായിരുന്നില്ല.

ബംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന ലഹരിമരുന്ന്, പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് തൃശൂർ ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) സംഘം പിടികൂടുകയായിരുന്നു. ആംബുലൻസ് തടഞ്ഞുനിറുത്തി പരിശോധിക്കുകയായിരുന്നു. ഡ്രൈവർ സന്ദീപിന്റെ പോക്കറ്റിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും പരിശോധിക്കുമെന്നും ലഹരിക്കടത്തിന് പിന്നിൽ വലിയ കണ്ണികളുണ്ടെന്ന് സംശയിക്കുന്നതായും സിറ്റി പൊലീസ് അറിയിച്ചു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി നകുൽ ആർ. ദേശ്മുഖിന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ എ.സി.പി പി.ഷിബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തിൽ എസ്.ഐമാരായ ബിബിൻ പി.നായർ, രാഗേഷ്, സി.പി.ഒമാരായ ഷിഹാബ്, ആശിഷ്, ശരത്ത്, നിബു എന്നിവരുമുണ്ടായിരുന്നു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...