കൗതുകങ്ങൾപ്രധാന വാർത്ത

ബസ് കണ്ടക്ടറുടെ ശമ്പളം കൊണ്ട് കെട്ടിപ്പടുത്തത് ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി, ശ്രദ്ധേയമായി 75കാരന്റെ പുസ്തക വീട്‌

ബംഗളൂരു: ഒരു സാധാരണ ബസ് കണ്ടക്ടറിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറി കാത്തുസൂക്ഷിക്കുന്നയാളെ രാജ്യം ആദരിച്ചു. പണമോ പ്രശസ്തിയോ ആഗ്രഹിക്കാതെ തന്റെ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും പുസ്തകങ്ങൾക്കായി മാറ്റിവച്ച ഈ 75കാരനെ ഈ വർഷത്തെ പത്മശ്രീ പുരസ്‌കാരം നൽകിയാണ് രാജ്യം ആദരിച്ചത്. കർണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള ഹരളഹള്ളി ഗ്രാമത്തിൽ അങ്കെ ഗൗഡ സ്ഥാപിച്ച പുസ്തക വീട് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറികളിൽ ഒന്നാണ്. 20 ലക്ഷത്തിലധികം പുസ്തകങ്ങളാണ് ഈ അക്ഷരപ്പുരയിലുള്ളത്.

ചിനകുർലി ഗ്രാമത്തിൽ ജനിച്ച അങ്കെ ഗൗഡയുടെ ജീവിതം ദീർഘകാലം ബസുകളിലെ ടിക്കറ്റ് റാക്കുകൾക്കിടയിലായിരുന്നു. യാത്രക്കാരുടെ തിരക്കുകൾക്കിടയിലും അദ്ദേഹത്തിന്റെ മനസ് മുഴുവനും പുസ്തകങ്ങളിലായിരുന്നു. പകൽ സമയത്ത് ബസ് ജീവനക്കാരനായി ജോലി നോക്കുമ്പോഴും വൈകുന്നേരങ്ങളിൽ കോളേജിൽ പോയി കന്നഡ സാഹിത്യത്തിൽ ബി.എ, എം.എ ബിരുദങ്ങൾ സ്വന്തമാക്കി. പിന്നീട് ഒരു പഞ്ചസാര ഫാക്ടറിയിലും അദ്ദേഹം ജോലി ചെയ്തു. തന്റെ ശമ്പളവും, വിരമിച്ചപ്പോൾ ലഭിച്ച തുകയും, അതിനുപുറമെ മൈസൂരിലുണ്ടായിരുന്ന സ്വന്തം വസ്‌തു വിറ്റ പണവും പൂർണമായും ഗൗഡ വിനിയോഗിച്ചത് പുസ്തകങ്ങൾ വാങ്ങാനും അതിലൂടെ ലൈബ്രറി കെട്ടിപ്പടുക്കാനുമായിരുന്നു. തന്റെ ഇരുപതാമത്തെ വയസിൽ പുസ്തകങ്ങൾ ശേഖരിക്കാൻ തുടങ്ങിയതാണ് ഗൗഡ. ഇന്ന് അദ്ദേഹത്തിന്റെ ശേഖരത്തിൽ ഇല്ലാത്തതായി ഒന്നുമില്ല.


സാഹിത്യം, ശാസ്ത്രം, പുരാണം, തത്ത്വ ചിന്ത എന്നിവയുൾപ്പെടെ ഇരുപതിലധികം ഭാഷകളിലെ പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. കൂടാതെ, 1832-ലധികം പുരാതനമായ അപൂർവ്വ കൈയെഴുത്തുപ്രതികളും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം നിഘണ്ടുക്കളും, മുപ്പത്തയ്യായിരത്തോളം അന്താരാഷ്ട്ര മാസികകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

മഹാത്മാഗാന്ധിയെക്കുറിച്ചും ഭഗവദ്ഗീതയെക്കുറിച്ചും മാത്രമായി രണ്ടായിരത്തി അഞ്ഞൂറിലധികം പുസ്തകങ്ങൾ വീതമുള്ള പ്രത്യേക വിഭാഗങ്ങൾ തന്നെ ഈ അക്ഷരപ്പുരയിലുണ്ട്. ബൈബിൾ അടക്കമുള്ള മറ്റ് വിവിധ വിശുദ്ധ ഗ്രന്ഥങ്ങൾക്കൊപ്പം, കന്നഡ സാഹിത്യ നിധിക്ക് കാവലായി അഞ്ച് ലക്ഷത്തോളം അപൂർവ്വ വിദേശ പുസ്തകങ്ങളും വിപുലമായ ശേഖരത്തിന് മാറ്റുകൂട്ടുന്നു. വിദ്യാർത്ഥികൾക്കും അദ്ധ്യാപർക്കും ഗവേഷകർക്കും തികച്ചും സൗജന്യമായാണ് ലൈബ്രറിയിലെ സേവനങ്ങൾ ഗൗഡ നൽകുന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംപ്രധാന വാർത്ത

പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്സ്; ഇൻസ്റ്റഗ്രാം വീഡിയോയുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...

കൗതുകങ്ങൾസിനിമ

മണിരത്നം സിനിമയുടെ ലൊക്കഷൻ ചിത്രങ്ങൾ ചോർന്നു; ’96’ ഓർമ്മിപ്പിച്ച് വിജയ് സേതുപതിയും സായ് പല്ലവിയും

കമൽ ഹാസൻ നായകനായ ‘തഗ് ലൈഫി’ന്റെ പരാജയത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ...

പ്രധാന വാർത്ത

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബംഗളൂരു: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ...