ചരമം

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; ക്രിക്കറ്റ് താരം അന്തരിച്ചു

ബംഗളൂരു: കർണാടക മുൻ രഞ്ജി ട്രോഫി താരം എസ്.എൽ അക്ഷയ് (39) മത്സരത്തിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ബംഗളൂരുവിൽ ലോക്കൽ ഡിവിഷൻ ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു അന്ത്യം. ശിവമൊഗ്ഗ സ്വദേശിയായ അക്ഷയ് കെ.ആർ പുരത്തെ ഗ്രൗണ്ടിൽ മൂന്നാം ഡിവിഷൻ മത്സരത്തിൽ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കർണാടകയ്ക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് അക്ഷയ്. കർണാടക പ്രീമിയർ ലീഗിലും (നിലവിൽ മഹാരാജ ട്രോഫി KSCA T20) സജീവ സാന്നിദ്ധ്യമായിരുന്നു.


കരിയറിന് ശേഷവും ജൂനിയർ ലെവൽ കോച്ചായി സംസ്ഥാനത്തെ യുവപ്രതിഭകളെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കെ.എസ്.സി.എനസൂർ മെമ്മോറിയൽ ഷീൽഡ് ടൂർണമെന്റിൽ ഭാരത് സിസിക്കെതിരെ സാഫയർ സിസിക്ക് വേണ്ടി കളിക്കുകയായിരുന്നു അക്ഷയ്. മത്സരത്തിൽ നാല് ഓവർ ബൗൾ ചെയ്തതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അക്ഷയ്‌യുടെ അപ്രതീക്ഷിത വിയോഗത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും മുൻ സഹതാരങ്ങളും അനുശോചനം രേഖപ്പെടുത്തി.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....