അമേരിക്കൻ വാർത്ത

കൂട്ടുകാരന്റെ ജീവൻ രക്ഷിച്ച് മാതൃകയായി നോർത്ത് ടെക്സാസിലെ കൗമാരക്കാരനു ‘സിറ്റിസൺസ് ലൈഫ് സേവിംഗ് അവാർഡ്’

കൊപ്പേൽ/ടെക്സാസ്: ബാസ്കറ്റ്‌ബോൾ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണ കൂട്ടുകാരന്റെ ജീവൻ പ്രഥമശുശ്രൂഷയിലൂടെ രക്ഷിച്ച് പതിമൂന്നുകാരൻ ഹീറോയായി. നോർത്ത് ടെക്സാസിലെ കൊപ്പേൽ സ്വദേശിയായ ജേസ് ഗൈൽസ്  എന്ന കൗമാരക്കാരനാണ് കൂട്ടുകാരൻ നാസിർ ബ്രോബിയുടെ ജീവൻ കാത്തത്.

നാസിർ പെട്ടെന്ന് ബോധരഹിതനായി വീണപ്പോൾ, ഒട്ടും സമയം കളയാതെ ജേസ് സി.പി.ആർ (നെഞ്ചിൽ അമർത്തി ശ്വാസം നൽകുന്ന രീതി) നൽകാൻ ആരംഭിച്ചു. തുടർന്ന് മെഡിക്കൽ സംഘം എത്തുന്നതുവരെ ഇത് തുടർന്നു. ജേസിന്റെ ഈ സമയോചിതമായ ഇടപെടലാണ് നാസിറിന്റെ ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ജന്മനായുള്ള ഹൃദയസംബന്ധമായ തകരാറാണ് നാസിർ കുഴഞ്ഞുവീഴാൻ കാരണമായത്.

ധീരമായ ഈ രക്ഷാപ്രവർത്തനത്തെ തുടർന്ന് ജേസ് ഗൈൽസിനും, ഒപ്പമുണ്ടായിരുന്ന അഗ്നിശമന സേനാംഗങ്ങൾക്കും അധികൃതർ വെള്ളിയാഴ്ച ‘സിറ്റിസൺസ് ലൈഫ് സേവിംഗ് അവാർഡ്’ നൽകി ആദരിച്ചു. സുഹൃത്ത് പൂർണ്ണ ആരോഗ്യവാനായി കളിസ്ഥലത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ജേസ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...