അമേരിക്കൻ വാർത്ത

സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽ ‘മഹാരാജ ലോഞ്ച്’ തുറന്ന് എയർ ഇന്ത്യ

സാൻ ഫ്രാൻസിസ്കോ:എയർ ഇന്ത്യ തങ്ങളുടെ സിഗ്നേച്ചർ ‘മഹാരാജ ലോഞ്ച്’ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സജ്ജമാക്കി. വിമാനത്താവളത്തിലെ ഇന്റർനാഷണൽ ടെർമിനലിൽ 3,300 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയിരിക്കുന്ന ഈ അത്യാധുനിക ലോഞ്ച് മെയ് 23 മുതൽ യാത്രക്കാർക്കായി തുറന്നുകൊടുക്കും.

ഒരേസമയം 80 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ലോഞ്ചിൽ എയർ ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്കും ‘മഹാരാജ ക്ലബ്’ പ്ലാറ്റിനം, ഗോൾഡ് അംഗങ്ങൾക്കും പ്രവേശനം ലഭിക്കും. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി കൂടുതൽ സ്വകാര്യതയുള്ള പ്രത്യേക വിഭാഗവും ഇവിടെയുണ്ട്.

ആധുനിക സൗകര്യങ്ങളും ഇന്ത്യൻ ആതിഥേയത്വവും സമന്വയിപ്പിച്ച് ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയർ ഇന്ത്യ നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പുതിയ ലോഞ്ച് തുറന്നിരിക്കുന്നത്. ഡൽഹിക്ക് ശേഷം എയർ ഇന്ത്യ ആരംഭിക്കുന്ന രണ്ടാമത്തെ സിഗ്നേച്ചർ മഹാരാജ ലോഞ്ചാണിത്. വൈവിധ്യമാർന്ന ഇന്ത്യൻ-അന്തർദ്ദേശീയ ഭക്ഷണങ്ങൾ ലഭിക്കുന്ന ലൈവ് കൗണ്ടറുകളും ബാറും ഇതിന്റെ പ്രത്യേകതകളാണ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...