അമേരിക്കൻ വാർത്ത

സർജൻ ജനറൽ സ്ഥാനാർത്ഥി നിക്കോൾ സഫിയർ നികുതി വെട്ടിപ്പ് വിവാദത്തിൽ; ‘വ്യാജ കർഷക’യെന്ന് ആക്ഷേപം

വാഷിംഗ്‌ടൺ ഡി സി :ഡൊണാൾഡ് ട്രംപിന്റെ സർജൻ ജനറൽ സ്ഥാനാർത്ഥിയായ ഡോ. നിക്കോൾ സഫിയർ കർഷകർക്കായുള്ള സർക്കാർ ആനുകൂല്യം കൈപ്പറ്റി കോടിക്കണക്കിന് രൂപയുടെ നികുതി ഇളവ് നേടിയതായി റിപ്പോർട്ട്. ന്യൂജേഴ്‌സിയിലെ തന്റെ ആഡംബര എസ്റ്റേറ്റിൽ കോഴികളെ വളർത്തുന്നതിലൂടെയാണ് സഫിയർ ഈ നികുതി ആനുകൂല്യത്തിന് അർഹയായത്.

ന്യൂജേഴ്‌സിയിലെ കർഷകരെ സഹായിക്കാനുള്ള നിയമപ്രകാരം അഞ്ച് ഏക്കറിലധികം ഭൂമിയുള്ളവർക്ക് കാർഷിക ആവശ്യങ്ങൾക്കായി നികുതിയിളവ് നൽകുന്നുണ്ട്. ഈ നിയമം ദുരുപയോഗം ചെയ്ത് കോടീശ്വരന്മാർ തങ്ങളുടെ എസ്റ്റേറ്റുകളിൽ നാമമാത്രമായി കൃഷി ചെയ്ത് വലിയ തുക നികുതി വെട്ടിക്കുന്നതായി ആക്ഷേപമുണ്ട്.

5.8 ദശലക്ഷം ഡോളർ വിലമതിക്കുന്ന സഫിയറുടെ ആഡംബര ബംഗ്ലാവ് ഉൾപ്പെടുന്ന എസ്റ്റേറ്റിലെ 10 ഏക്കറിലധികം ഭൂമിക്ക് ഇനി വെറും 40 ഡോളർ മാത്രം നികുതി അടച്ചാൽ മതിയാകും. ഇത് നിയമത്തിന്റെ ലഗ്നനമാണെന്ന് കർഷക സമിതി അംഗങ്ങൾ കുറ്റപ്പെടുത്തുന്നു. സഫിയർ തന്നെ സോഷ്യൽ മീഡിയയിൽ താനൊരു യഥാർത്ഥ കർഷകയല്ലെന്ന് മുൻപ് സമ്മതിച്ചിട്ടുണ്ട്.

ട്രംപിന്റെ ഗോൾഫ് കോഴ്‌സ്, ഗായകരായ ബ്രൂസ് സ്പ്രിങ്സ്റ്റീൻ, ജോൺ ബോൺ ജോവി തുടങ്ങിയ പ്രമുഖരും മുൻപ് ഇത്തരത്തിൽ നികുതി ഇളവ് നേടിയിട്ടുള്ളവരാണ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...