അമേരിക്കൻ വാർത്തകൗതുകങ്ങൾ

പോലീസ് ഓഫീസർ ചമഞ്ഞു വ്യാജ പോലീസ് വാഹനത്തിൽ സഞ്ചരിച്ച പ്രതി അറസ്റ്റിൽ

ഹംബിൾ :ടെക്സസിലെ ഹംബിളിൽ പോലീസ് വാഹനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള സ്റ്റിക്കറുകൾ പതിച്ച കാറുമായി നടക്കുകയും, പോലീസ് ഓഫീസറാണെന്ന് വ്യാജേന പെരുമാറുകയും ചെയ്ത 39-കാരൻ അറസ്റ്റിൽ. എൽ സാൽവദോർ സ്വദേശിയായ ജുവാൻ ക്രൂസ് ഗാർസിയ എന്നയാളാണ് ഹംബിൾ പോലീസിന്റെ പിടിയിലായത്.

ഈസ്റ്റെക്സ് ഫ്രീവേയിലെ ട്രാഫിക് സിഗ്നലിൽ വെച്ചാണ് മുൻപിലും പുറകിലും ‘പോലീസ്’ എന്നും വശങ്ങളിൽ ‘ഫെഡറൽ പാസ്റ്റർ ജുവാൻ ക്രൂസ്’ എന്നും എഴുതിയ ടൊയോട്ട കാംറി കാർ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വാഹനം തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ താൻ ഒരു പോലീസ് ഓഫീസറാണെന്ന് ഇയാൾ അവകാശപ്പെടുകയായിരുന്നു. ഒപ്പം ‘ഡിറ്റക്റ്റീവ് പോലീസ് ഓഫീസർ ന്യൂയോർക്ക്’ എന്ന് രേഖപ്പെടുത്തിയ വ്യാജ തിരിച്ചറിയൽ രേഖയും ഇയാൾ പോലീസിന് കൈമാറി. എന്നാൽ പിന്നീട് താൻ പള്ളിയിലെ ഒരു പോലീസ് ഓഫീസറാണെന്നാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

പൊതുപ്രവർത്തകനായി വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് മേൽ നിലവിൽ ഇമിഗ്രേഷൻ ഹോൾഡും ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...