അമേരിക്കൻ വാർത്ത

വേൾഡ് മലയാളി പൈതൃക മാസാചരണം ഡബ്ല്യു.എം.എഫിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിൽ പ്രൗഢഗംഭീരമായി

ന്യൂയോർക്ക്: ആഗോള മലയാളി പ്രവാസി സമൂഹത്തിന് ചരിത്രപരവും വൈകാരികവുമായ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട്, ലോക മലയാളി പൈതൃക മാസാചരണം (World Malayalee Heritage Month)  മേയ് മാസത്തിൽ അമേരിക്കയിലുടനീളം   ആഘോഷിച്ചു. ലോകമെമ്പാടുമുള്ള മലയാളികളുടെ നേട്ടങ്ങളെയും സംഭാവനകളെയും ആദരിക്കുന്നതിനായി ജനപ്രതിനിധികൾ, കമ്മ്യൂണിറ്റി നേതാക്കൾ, കലാകാരന്മാർ, പ്രൊഫഷണലുകൾ, വിവിധ സംഘടനകൾ എന്നിവർ ഈ ചരിത്ര വേദിയിൽ ഒത്തുചേർന്നു.

റോക്ക് ലാൻഡിൽ ക്നാനായ സെന്ററിൽ നടന്ന സമ്മേളനത്തോടൊപ്പം നടനാണ്   ബിജു നാരായണന്റെ നേതൃത്വത്തിലുള്ള ഗാനമേളയും  അത്യാകർഷകമായി.  ഡബ്ല്യു.എം.എഫ് ഗ്ലോബൽ പ്രസിഡന്റ് ഡോ.  ആനി ലിബുവിന്റെയും യു.എസ്. നാഷണൽ പ്രസിഡന്റും ഫോക്കാന റീജിയൺ-3 ട്രഷററും ഹഡ്സൺ വാലി മലയാളി അസോസിയേഷൻ സെക്രട്ടറിയുമായ ഷൈമി ജേക്കബിന്റെ നേതൃത്വത്തിലാണ് ലോകമെമ്പാടുമുള്ള വിവിധ മേഖലകളിലെ മലയാളികളെ ഒന്നിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള ഈ വലിയ സംരംഭത്തിന് തുടക്കം കുറിച്ചത്.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖ മലയാളികളെയും കമ്മ്യൂണിറ്റി നേതാക്കളെയും ചടങ്ങിൽ ആദരിച്ചു. ജഡ്ജി രാജ രാജേശ്വരി, എൻ.വൈ.പി.ഡി ഇൻസ്പെക്ടർ ഷിബു മധു, ഫോക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ, യു.എൻ എൻ.ജി.ഒ പ്രതിനിധി ഗുരുജി ദിലീപ്കുമാർ തങ്കപ്പൻ,  പെൻസിൽവാനിയ എ.എം.എൽ.ഇ.യു ട്രഷറർ സർജന്റ് ബ്ലെസ്സൻ മാത്യു, എൻ.ഐ.എൻ.പി.എ പ്രസിഡന്റ് സാറ അമ്പാട്ട്, ഐ.ഒ.സി യു.എസ്.എ കേരള ചാപ്റ്റർ ചെയർമാൻ പോൾ കറുകപ്പള്ളിൽ, എൻ.വൈ.എസ് അസംബ്ലിമാൻ എഡ് ബ്രൗൺസ്റ്റീന്റെ ഓഫീസിൽ നിന്നുള്ള കോശി തോമസ്, യോങ്കേഴ്സ് കേരള സമാജത്തിൽ നിന്നുള്ള മോൻസി – ലിസി വർഗീസ് ദമ്പതികൾ, ഐ.പി.സി.എൻ.എ അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ,  മലയാളം ഗ്ലോബൽ വോയ്സ് ഫിലിപ്പ് മഠത്തിൽ, ഫെയ്ത്ത് സ്റ്റുഡിയോസിന്റെ  ജേക്കബ് മാനുവൽ, ദിലീപ് വർഗീസ്, അനിൽ പുത്തഞ്ചിറ, സുധാകർ മേനോൻ എന്നിവരുൾപ്പെടെ മലയാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഇരുപത്തഞ്ചിലധികം പേർ ആദരവ് ഏറ്റുവാങ്ങി.

ഷൈമി ജേക്കബ് സ്വാഗത പ്രസംഗം നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.എഫ് ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു, റീജിയണൽ നേതാക്കൾ എന്നിവർ ആശംസകൾ നേർന്നു. ഡബ്ല്യു.എം.എഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാറിന്റെ പ്രത്യേക വീഡിയോ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു.

അമേരിക്കയിലുടനീളമുള്ള നേതാക്കളെ ഉൾപ്പെടുത്തി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡബ്ല്യു.എം.എഫ് യു.എസ്.എ നാഷണൽ കൗൺസിലിന്റെ (2026–2027) ഔദ്യോഗിക സത്യപ്രതിജ്ഞയും ഉദ്ഘാടനവുമായിരുന്നു ചടങ്ങിന്റെ പ്രധാന ആകർഷണം.

പുതിയ ഭാരവാഹികൾ:

നാഷണൽ പ്രസിഡന്റ്: ഷൈമി ജേക്കബ് (ന്യൂയോർക്ക്)

കോർഡിനേറ്റർ: അനിൽ അഗസ്റ്റിൻ (അറ്റ്‌ലാന്റാ)

സെക്രട്ടറി: ചെറിയാൻ എം. ചാക്കോ (അറ്റ്‌ലാന്റാ)

ട്രഷറർ: ബിനോയ് സ്റ്റീഫൻ (ഷിക്കാഗോ)

വൈസ് പ്രസിഡന്റുമാർ: ജെയിൻ കണ്ണച്ചൻപറമ്പിൽ (ഡെട്രോയിറ്റ്), ഉഷ ശ്രീകാന്ത് (മസാച്ചുസെറ്റ്സ്)

ജോയിന്റ് സെക്രട്ടറിമാർ: രാജേഷ് എസ്.വി (ഡാളസ്), ജെൻസി റോഷൻ (ഇന്ത്യാന)

ഫോറം ലീഡർമാർ:

ബിസിനസ് ഫോറം: സുധാകർ മേനോൻ (ന്യൂജേഴ്സി)

ടൂറിസം ഫോറം: റോഷിൻ പ്ലാംമൂട്ടിൽ (ഫിലാഡൽഫിയ)

വുമൺസ് ഫോറം: നീത ജോസഫ് (വിസ്കോൺസിൻ)

ചാരിറ്റി ഫോറം: സാജോ ജോസ് പെല്ലിശ്ശേരി (ഫ്ലോറിഡ)

പ്രൊജക്ട്സ് ഫോറം: ഷാജി വർഗീസ് (വാഷിംഗ്ടൺ ഡി.സി)

ആർട്സ് & കൾച്ചർ ഫോറം: സുജിത് കാരക്കാടൻ (ന്യൂജേഴ്സി)

മീഡിയ ഫോറം: ജോയൽ കുര്യൻ സക്കറിയ (ന്യൂയോർക്ക്)

ഹെൽത്ത് ഫോറം: മനോജ് ഇളംതോട്ടത്തിൽ (ന്യൂയോർക്ക്)

ഐ.ടി & ഇന്നവേഷൻ ഫോറം: ശബരീഷ് നായർ (ഓസ്റ്റിൻ)

രക്ഷാധികാരികൾ: ദിലീപ് വർഗീസ് & കുഞ്ഞുമോൾ ദിലീപ് (ന്യൂജേഴ്സി)

മേളയുടെ ടൈറ്റിൽ സ്പോൺസറായ ‘സ്പെക്ട്രം ഓട്ടോ കെയറി’ന്റെ പ്രതിനിധികളായ ബിനു, പ്രിൻസ്, സാം ബേബി എന്നിവരെ കമ്മ്യൂണിറ്റി-ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള നിരന്തരമായ പിന്തുണ കണക്കിലെടുത്ത് ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

ന്യൂയോർക്ക്, ന്യൂജേഴ്സി മേഖലകളിലെ ഭവനരഹിതർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോളേജ് വിദ്യാർത്ഥികൾക്കും ഭക്ഷണം നൽകുന്ന ഇസ്കോണിന്റെ (ISKCON) ‘അക്ഷയപാത്ര വേൾഡ് ഫുഡ് മൂവ്‌മെന്റ്’ പദ്ധതിയെ പിന്തുണയ്ക്കുന്നതിനുള്ള ഒരു ചാരിറ്റി സംരംഭമായാണ് ഈ പൈതൃക മാസാചരണം സംഘടിപ്പിച്ചതെന്ന് ഷൈമി ജേക്കബ് തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

എം.സി.ഇ.എഫ്.ഇ.ഇയുടെ  ‘സ്പാർക്ക് ഓഫ് കേരള’ സ്പോൺസർ ചെയ്ത സാംസ്കാരിക സന്ധ്യയിൽ പ്രശസ്ത ഗായകൻ ബിജു നാരായണൻ, കീർത്തന, സുധീഷ് ശശികുമാർ, സ്നേഹ വിനോയ് എന്നിവരും പ്രമുഖ സംഗീതജ്ഞരും അണിനിരന്ന സംഗീതവിരുന്ന് നടന്നു. ചലച്ചിത്ര നടി ഡയാന ഹമീദും നടൻ സിദ്ദിഖ് റോഷനും ചേർന്നാണ് പരിപാടി നിയന്ത്രിച്ചത്. സുഹൈദ് കുക്കു, അന്ന പ്രസാദ്, മയൂര സ്കൂൾ ഓഫ് ആർട്സ്, ട്രൈസ്റ്റേറ്റ് ഡാൻസ് അക്കാദമി എന്നിവരുടെ നൃത്ത പ്രകടനങ്ങൾ കേരളത്തിന്റെ തനത് കലാവൈഭവം വിളിച്ചോതുന്നതായിരുന്നു.

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഇതിഹാസ ക്യാപ്റ്റൻ ഐ.എം. വിജയന്റെ സാന്നിധ്യം ചടങ്ങിന് കൂടുതൽ ആവേശവും മാറ്റ് കൂട്ടുകയും ചെയ്തു. ചീഫ് ഗസ്റ്റ് ആയ കോൺഗ്രസ്മാൻ മൈക്ക് ലോലർ, ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിമാൻ പാട്രിക് കരോൾ, റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ,  തുടങ്ങിയവർ  ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

ലോകമെമ്പാടുമുള്ള 168 രാജ്യങ്ങളിൽ നാഷണൽ കോർഡിനേറ്റർമാരുള്ള വേൾഡ് മലയാളി ഫെഡറേഷന്റെ വളരുന്ന കരുത്തിന്റെയും ഐക്യത്തിന്റെയും തെളിവാണ് ഈ ഔദ്യോഗിക അംഗീകാരമെന്ന് ഡബ്ല്യു.എം.എഫ് ഗ്ലോബൽ പ്രസിഡന്റ് ആനി ലിബു പ്രസ്താവിച്ചു. പരിപാടി വൻ വിജയമാക്കാൻ പിന്തുണ നൽകിയ സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ, ഗ്ലോബൽ കാബിനറ്റ് എന്നിവർക്ക് അവർ നന്ദി അറിയിച്ചു. വിവിധ തലങ്ങളിലുള്ള സർക്കാർ സംവിധാനങ്ങളിൽ നിന്ന് മലയാളി സമൂഹത്തിന് അംഗീകാരങ്ങൾ നേടിയെടുക്കാൻ നേതൃത്വം നൽകിയ നാഷണൽ പ്രസിഡന്റ് ഷൈമി ജേക്കബിനെ യു.എസ് സെനറ്റ് പ്രത്യേകം അഭിനന്ദിച്ചു.

1940-കളിലും 50-കളിലും അമേരിക്കയിലേക്ക് കുടിയേറാൻ തുടങ്ങിയ ആദ്യകാല മലയാളി തലമുറകളുടെ ത്യാഗങ്ങളെയും നേട്ടങ്ങളെയും സ്മരിച്ചുകൊണ്ട്, “ഓരോ മലയാളിയും നെഞ്ചേറ്റേണ്ട ദിവസം” എന്നാണ് സംഘാടകർ ഈ പരിപാടിയെ വിശേഷിപ്പിച്ചത്. നീണ്ട മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡബ്ല്യു.എം.എഫ് അമേരിക്കൻ റീജിയണിൽ ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കുന്നത് എന്നത് ഈ ഒത്തുചേരലിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു. വലിയ രീതിയിലുള്ള ജനപങ്കാളിത്തം ഉറപ്പാക്കി പിന്തുണ നൽകിയ ഫോക്കാന, ഫോമാ, വേൾഡ് മലയാളി കൗൺസിൽ (WMC) തുടങ്ങിയ പ്രമുഖ പ്രവാസി സംഘടനകൾക്കും മറ്റ് പ്രാദേശിക കൂട്ടായ്മകൾക്കും സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

ഫോട്ടോ: ജേക്കബ് മാനുവൽ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...