അമേരിക്കൻ വാർത്ത

എച്ച്.പി.എഫ്‌ കൺവൻഷൻ മേയ് 29, 30 തീയതികളിൽ

ഹൂസ്റ്റൺ: ഹൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (HPF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “HPF കൺവൻഷൻ” മേയ് 29, 30 തീയതികളിൽ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6:30 മുതൽ 9:00 വരെ റോശാരോണിലുള്ള ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി ചർച്ചിൽ (Rosharon, TX 77583) നടക്കും.

ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത സുവിശേഷ പ്രഭാഷകൻ പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യസന്ദേശം നൽകും. ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പ് ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കൺവൻഷന്റെ ഔപചാരിക ഉദ്ഘാടനം മേയ് 29 വെള്ളിയാഴ്ച HPF പ്രസിഡന്റ് പാസ്റ്റർ ബൈജു തോമസ് നിർവഹിക്കും. വിവിധ സഭാ നേതാക്കളും ശുശ്രൂഷകരും വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഹൂസ്റ്റൺ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും എല്ലാ ദൈവമക്കളെയും ഈ പ്രത്യേക കൺവൻഷനിലേക്ക് സംഘാടകർ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ബൈജു തോമസ് – പ്രസിഡന്റ് (561) 809-2890, അജി ഇടിക്കുള – സെക്രട്ടറി (832) 257-3752, ജോയ് തുമ്പമൺ – മീഡിയ കോർഡിനേറ്റർ (832) 971-3761

Report ജോയ് തുമ്പമൺ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...