അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസിൽ നേഴ്സസ് ദിനം വിപുലമായി ആചരിച്ചു

ചിക്കാഗോ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ മെയ് 17 ഞായറാഴ്ച നേഴ്സസ് ദിനം വിപുലമായി ആചരിച്ചു. അന്നേദിവസം നടന്ന എല്ലാ വിശുദ്ധ കുർബാനകൾക്കും ശേഷം നഴ്‌സ്‌മാർക്കായി പ്രത്യേകം ആശീർവ്വാദ പ്രാർത്ഥന, തൈലാഭിഷേകം, എന്നിവ നടത്തി.

പങ്കെടുത്ത ഏവർക്കും ഇടവകയുടെ ഉപഹാരം നൽകി.വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തെൻപുരയിൽ എന്നിവർ രാവിലെ 8:15 നും 10 മണിക്കും, വൈകുന്നേരം 5:30 നും നടന്ന വിശുദ്ധ കുർബാനകൾക്കും പ്രത്യേക പ്രാർത്ഥനകൾക്കും കാർമ്മികരായിരുന്നു. നമ്മുടെ സമൂഹത്തിൽ നഴ്‌സുമാർ ചെലുത്ത സ്വാധീനം സിജു അച്ഛൻ ഊന്നിപ്പറയുകയും അവരുടെ ദൈവികമായ ഈ ശുഷ്രൂഷക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഈ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നഴ്സസ് മിനിസ്ട്രി കോർഡിനേറ്റർസ് ആയ ലിസി മുല്ലപ്പള്ളി, സാലി കിഴക്കേക്കുറ്റ്, ഷേർളി തോട്ടുങ്കൽ, മാത്യു ജോസ് മങ്ങാട്ട് എന്നിവരോടൊപ്പം ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരും നേതൃത്വം നൽകി.

Report റോയി ചേലമലയിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...