കേരള വാർത്തസിനിമ

36 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ചിത്രം കിരീടം 4-കെ ദൃശ്യഭംഗിയിൽ റീറിലീസിന് ഒരുങ്ങുന്നു

തിരുവനന്തപുരം: മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു സേതുമാധവൻ. 1989-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം കിരീടം റീറിലീസിന് ഒരുങ്ങുന്നു. മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്കായിരുന്നു 36 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഈ ചിത്രം. മോഹൻലാൽ എന്ന നടന്റെ കരിയർ ബ്രേക്കുകളിൽ ഒന്നായിരുന്നു ‘കിരീടം’. സേതുമാധവൻ എന്ന ആ കഥാപാത്രവും ചിത്രവും ഇന്നും മലയാളികൾ നെഞ്ചേറ്റുന്നവയാണ്.

ഇനി ഡോൾബി അറ്റ്മോസിൽ 4-കെ ദൃശ്യഭംഗിയിൽ ആരാധകർക്ക് ഈ എവ‌ർഗ്രീൻ ചിത്രം കാണാം. ചിത്രം റീറിലീസിന് തയ്യാറായിക്കഴിഞ്ഞു. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിൽ ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂൺ മാസത്തിൽ റീറിലീസിന് എത്തും.

കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമിച്ചത്. കിരീടം എന്ന് കേൾക്കുമ്പോൾ സേതുമാധവനെ ആദ്യവും മോഹൻലാലിനെ പിന്നീടും ഓർക്കുന്ന തലത്തിലേക്ക് സിനിമ ഉയർത്തപ്പെട്ടു. ലോഹിതദാസിന്റെ ഗംഭീരമായ തിരക്കഥയും സിബി മലയിൽ എന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ സംവിധാനവും ജോൺസൺ മാഷിന്റെ മാന്ത്രിക സംഗീതവും ചേർന്നപ്പോൾ ചരിത്രത്തിന്റെ ഭാഗമായി ചിത്രം മാറി.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...