പ്രധാന വാർത്തസിനിമ

താരസംഘടനയായ അമ്മയുടെ നിയമാവലി മാറ്റും; പ്രസിഡന്റിന് കൂടുതൽ അധികാരം

കൊച്ചി : നേതൃത്വത്തിനെതിരെ ഉയർന്ന പൊട്ടിത്തെറികൾക്കു പിന്നാലെ താരസംഘടനയായ അമ്മയുടെ നിയമാവലി പൊളിച്ചെഴുതാൻ അന്തിമ തീരുമാനമായി. ഇന്ന് ചേർന്ന് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. ഇത് ജൂൺ 21ന് നടക്കുന്ന അമ്മ വാർഷിക ജനറൽ ബോഡിയുടെ അംഗീകാരത്തിന് സമർപ്പിക്കും. അമ്മ പ്രസിഡന്റിന് സംഘടനയിൽ കൂടുതൽ അധികാരം നൽകുന്ന വിധത്തിലാണ് നിയമാവലിയിൽ ഭേദഗതി വരുത്തിയിരിക്കുന്നത്.

അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ എന്നിവർക്കെതിരെ ഓഫിസ് ജീവനക്കാരി തൊഴിൽ പീഡന പരാതി ഉയർത്തിയതിനു ശേഷം എക്‌സിക്യൂട്ടീവിലെ പല അംഗങ്ങളും നേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇരുവർക്കുമെതിരെ ഇപ്പോഴും പ്രതിഷേധം നിലനിൽക്കുന്നു എന്നാണ് വിവരം. പ്രസിഡന്റ് ശ്വേത മേനോൻ പല കാര്യങ്ങളും അറിയുന്നില്ലെന്ന് നടൻ ടിനി ടോം അടക്കമുള്ളവർ ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിയമാവലി ഭേദഗതി ചെയ്ത് പ്രസിഡന്റിന് കൂടുതൽ അധികാരം നൽകാൻ തീരുമാനിച്ചത്.

നേരത്തേ ജനറൽ സെക്രട്ടറി പിരിച്ചുവിട്ട ജീവനക്കാരിയെ പ്രസിഡന്റ് തിരിച്ചെടുത്തിരുന്നു. മാത്രമല്ല, ട്രഷററോട് അവധിയിൽ പോകാൻ നിർദേശിക്കുകയും ചെയ്‌തെന്ന് പ്രസിഡന്റ് പറഞ്ഞിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...