അമേരിക്കൻ വാർത്ത

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന് ഐ.ഒ.സി ഡാളസ് ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ

ഡാളസ്: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശന് ഐ.ഒ.സി (IOC) ഡാളസ് കേരള ചാപ്റ്റർ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. സത്യസന്ധമായ രാഷ്ട്രീയത്തിന്റെയും ജനകീയ പോരാട്ടത്തിന്റെയും വിജയമാണ് വി.ഡി. സതീശന്റെ സ്ഥാനാരോഹണമെന്ന് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.

ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന കേരള ജനത ആഗ്രഹിച്ച മാറ്റമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കഴിഞ്ഞ അഞ്ചു വർഷം അദ്ദേഹം നടത്തിയ ശക്തമായ ഇടപെടലുകളും ക്രിയാത്മകമായ നിലപാടുകളുമാണ് യു.ഡി.എഫിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചതെന്ന് ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

അഴിമതിയില്ലാത്തതും സുതാര്യവുമായ ഭരണം കേരളത്തിന് നൽകാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് സാധിക്കുമെന്നും നവകേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഈ പുതിയ നേതൃത്വം കരുത്തുപകരുമെന്നും ഐ.ഒ.സി കേരള ചാപ്റ്റർ ചെയർമാൻ സാക്ക് തോമസ് അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെയും സാധാരണക്കാരുടെയും വലിയ പിന്തുണ ഈ വിജയത്തിന് പിന്നിലുണ്ടെന്നും ഇത് ജനകീയ രാഷ്ട്രീയത്തിന്റെ വിജയമാണെന്നും സെക്രട്ടറി അഞ്ജു ബിജിലി പറഞ്ഞു. യുവജനതയുടെ പ്രതീക്ഷകൾക്ക് ചിറകുനൽകുന്ന ഭരണമായിരിക്കും ഇതെന്നും കേരളത്തിന്റെ ഭാവി ശോഭനമാകുമെന്നും യൂത്ത് പ്രസിഡന്റ് ജോഫി ജേക്കബ് ആശംസിച്ചു.

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ പ്രവാസികളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നും, പ്രവാസ ലോകത്തിന്റെ പൂർണ്ണ പിന്തുണ സർക്കാരിനുണ്ടാകുമെന്നും ഐ.ഒ.സി ഡാളസ് ചാപ്റ്റർ ഉറപ്പുനൽകി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...