ചരമം

പി.വി. വർഗീസ് ന്യൂജേഴ്‌സിയിൽ അന്തരിച്ചു

ന്യൂജേഴ്‌സി: ഇരവിപേരൂർ പ്ലാംകൂടത്തിൽ വട്ടംപറമ്പിൽ  പി.വി. വർഗീസ് (92) ന്യൂജേഴ്‌സിയിൽ അന്തരിച്ചു. മകൻ ജോഗിക്കൊപ്പം താമസിച്ചു വരികയായിരുന്നു.

ചെറുപ്പത്തിൽ  മികച്ച കായികതാരമായിരുന്ന ഇദ്ദേഹം ആലുവ യു.സി കോളേജ് ഫുട്ബോൾ ടീം ക്യാപ്റ്റനും പോൾവോൾട്ട് താരവുമായി അറിയപ്പെട്ടിരുന്നു. കേരളത്തിൽ അധ്യാപകനായി കുറച്ചുകാലം  സേവനമനുഷ്ഠിച്ച ശേഷം  20 വർഷത്തോളം നൈജീരിയയിലെ കഫഞ്ചാനിൽ കെമിസ്ട്രി ലക്ചററായും ജോലി ചെയ്തു.

2009-ൽ  ഭാര്യ ഗ്രേസ് വർഗീസിന്റെ മരണശേഷമാണ് മകനൊപ്പം ന്യൂജേഴ്‌സിയിലേക്ക് മാറിയത്.

മക്കൾ: ജോജി  (ന്യൂജേഴ്‌സി), ബീന (ഇന്ത്യ), ആശ (യു.എ.ഇ).
മരുമക്കൾ: ഗീത വർഗീസ്, അലക്സ് ചാക്കോ, ജോർജ് വർഗീസ്.
കൊച്ചുമക്കൾ: ഡോ. ജേക്കബ് അലക്സ്- ഡോ. സോനം ജേക്കബ്, ഡോ. വർഗീസ് അലക്സ്- ഡോ. മിനു സാറ പോൾ, ജോഷ്വ വർഗീസ്(NYC), ഡോ. രചന ജോർജ്- ജിം മറ്റപ്പള്ളിൽ  (UAE), റിയ ഗ്രേസ് വർഗീസ്.
പൗത്രർ: ഏദൻ അലക്സ്, ഗബ്രിയേൽ അലക്സ് (NYC).

സംസ്കാരം: പൊതുദർശനം മെയ് 16 ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെ ഈസ്റ്റ് ബ്രൺസ്‌വിക്കിലെ സെന്റ് സ്റ്റീഫൻസ് മാർത്തോമാ പള്ളിയിൽ (423 Dunham Corner Road in East Brunswick). പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നോർത്ത് ബ്രൺസ്‌വിക് എൽമ്‌വുഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും. www.crabiel.com. (170 N Main St.-at Riva Avenue, Milltown)

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

ഒഹായോ സർവകലാശാലയിൽ പഠിച്ചിരുന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു

കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന 21-കാരനായ വിദ്യാർത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന്...

ചരമം

ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു

ടൊറന്റോ: ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു. 86 വയസായിരുന്നു. ജൂലൈ 22-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം...

ചരമം

ടെക്‌സാസിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) മരണപ്പെട്ടു....

ചരമം

മറിയാമ്മ ജോസഫ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്:  മാന്നാനം എടെന്തറത്ത്  കുടുംബാംഗവുമായ പരേതനായ  ടി.എം. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ   മറിയാമ്മ ജോസഫ്...