അമേരിക്കൻ വാർത്ത

ഫിലാഡല്‍ഫിയ ‘കല’യുടെ 2026 ലെ പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി

ഫിലാഡല്‍ഫിയ:2026 ലെ കലയുടെ പ്രവർത്തനഉത്‌ഘാടനം ഏപ്രിൽ 19 കാസി റസ്റ്ററന്റിൽ വെച്ചു വൈകുന്നേരം 5 മണിക്ക് വളരെ ഗംഭീരമായി നടത്തപ്പെട്ടു. സെക്രട്ടറി റോഷിൻ പ്ലാമൂട്ടിൽ സ്വാഗതവും, പ്രസിഡന്റ് സുജിത് ശ്രീധർ അധ്യക്ഷ പ്രസംഗവും നൽകി. ഈ വർഷത്തെ പ്രവർത്തനഉത്‌ഘാടനം ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി. പി മിസ്റ്റർ പത്മകുമാർ നായർ നിർവഹിച്ചു. 

മുൻ ഫോമാ പ്രസിഡന്റ് മിസ്റ്റർ ജോർജ് മാത്യു CPA, കലയുടെ ട്രഷററും, ഫോമാ നാഷണൽ കമ്മിറ്റി മെമ്പറുമായ മിസ്റ്റർ ഷാജി മിറ്റത്താനി, ഫോമ വിമൻസ് ഫോറം ജോയിന്റ് സെക്രട്ടറി സ്വപ്ന സെബാസ്റ്റ്യൻ, മുൻ ഫോമാ അഡ്വൈസറി കമ്മിറ്റി മെമ്പർ മിസ്റ്റർ സണ്ണി എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു. 

റോഷിൻ പ്ലാമ്മൂട്ടിൽ ഈ വർഷത്തെ ഓരോ പരിപാടികളുടെ തീയതികൾ എല്ലാവരുടെയും ശ്രെദ്ധയിൽ പെടുത്തി. മതെര്സ് ഡേ, പിക്നിക്, ഓണം സെലിബ്രേഷന്സ്, താങ്ക്സ്ഗിവിങ് സെലിബ്രേഷന്സ്, സ്പോർട്സ് ആൻഡ് ഗെയിംസ് എന്നിവ ഇവയിൽ ചിലതു മാത്രം. വിവിധ കലാപരിപാടികളും, ഗെയിമുകളും പ്രവത്തന ഉത്‌ഘാടനത്തിനു   മാറ്റുകൂട്ടി. കലയുടെ വൈസ് പ്രസിഡന്റ് മിസ്റ്റർ സജി സെബാസ്റ്റ്യൻ കലയുടെ ഈ വര്ഷത്തെ പ്രവർത്തനഉത്‌ഘാടനത്തിനു സ്‌പോൺസർഷിപ് നൽകി സഹായിച്ച എല്ലാവര്ക്കും ,വന്നുകൂടിയ ഏവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വിഭവസമർത്ഥമായ ഡിന്നറോടുകൂടി മീറ്റിംഗ് പര്യവസാനിച്ചു.  

REPORT :സ്വപ്ന സജി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...