കൗതുകങ്ങൾസിനിമ

നടി രവീണാ രവിയും സംവിധായകന്‍ ദേവന്‍ ജയകുമാറും വിവാഹിതരായി

ലയാളികൾക്ക് ഏറെ സുപരിചിതയായ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ശ്രീജാ രവിയുടെ മകളും തെന്നിന്ത്യൻ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ രവീണാ രവി വിവാഹിതയായി. ‘വാലാട്ടി’ എന്ന ചിത്രത്തിന്റെ സംവിധായകൻ ദേവൻ ജയകുമാറിനെയാണ് രവീണ വിവാഹം ചെയ്തത്. ലളിതമായ ചടങ്ങുകളോടെ നടന്ന വിവാഹത്തിന്റെ വിശേഷങ്ങൾ ശ്രീജാ രവിയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വിവാഹചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു. 

ശ്രീജയുടെ ഭർത്താവ് രവീന്ദ്രനാഥ് 2021 ഓഗസ്റ്റിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗം കാരണമാണ് ആഘോഷങ്ങൾ ഒഴിവാക്കി വിവാഹം ലളിതമായി നടത്തിയത്. 

മകൾ രവീണ ജീവിതത്തിലെ മനോഹരമായൊരു അധ്യായം ആരംഭിക്കുകയാണ് എന്ന് ശ്രീജാ രവി സാമൂഹികമാധ്യമ പോസ്റ്റിൽ പറഞ്ഞു. അടുത്ത കുടുംബാംഗങ്ങളുടേയും ചുരുക്കം സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ തീർത്തും സ്വകാര്യമായാണ് വിവാഹം നടത്തിയത്. 50 വർഷത്തെ സിനിമാ യാത്രയിൽ ജീവിതത്തിന്റെ ഭാഗമായ എല്ലാ സിനിമാ പ്രവർത്തകർക്കുമൊപ്പം ആഘോഷമായി വിവാഹം നടത്തണമെന്നതായിരുന്നു സ്വപ്നം. എന്നാൽ രവിയേട്ടൻ (ശ്രീജാ രവിയുടെ ഭർത്താവ്) ഇല്ലാതെ ഈ ചടങ്ങ് ആഘോഷിക്കാൻ കഴിയുമായിരുന്നില്ല. വലിയ ആഘോഷം നടത്താനുള്ള ശാരീരികമോ മാനസികമോ ആയ അവസ്ഥയിലായിരുന്നില്ല താനെന്നും ശ്രീജാ രവി പറയുന്നു. 

ദേവനെ പോലെ സ്‌നേഹനിധിയായ മകനേയും അവനിലൂടെ ഒരു കുടുംബത്തേയും ലഭിച്ചതിൽ ഏറെ സന്തോഷവതിയാണെന്ന് പറഞ്ഞ ശ്രീജ ഒപ്പം നിന്ന എല്ലാവർക്കും പേരെടുത്ത് പറഞ്ഞ് നന്ദി പറഞ്ഞു. ദേവന്റെ പിതാവ് ജയൻ മുളങ്കാട് നിർമാതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. അമ്മ കലാ ജയൻ ആലപ്പുഴ എസ്ഡി കോളേജിലെ പ്രൊഫസറായിരുന്നു. സഹോദരി ദേവി ജയൻ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റാണ്. അവർ കുടുംബസമേതം യുഎസ്സിൽ താമസമാണ്. വിവാഹം അറിയിക്കാനോ ക്ഷണിക്കാനോ കഴിയാതിരുന്നതിൽ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ ശ്രീജാ രവി എല്ലാവരുടേയും അനുഗ്രഹമുണ്ടാകണമെന്നും അഭ്യർഥിച്ചു.

വാനപ്രസ്ഥം എന്ന മോഹൻലാൽ ചിത്രത്തിൽ ഡബ്ബ് ചെയ്തുകൊണ്ടാണ് കുട്ടിയായിരിക്കെ രവീണാ രവി സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. എഫ്‌ഐആർ, ദുബായ് എന്നീ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി മലയാള ചിത്രങ്ങളിലും ദക്ഷിണേന്ത്യയിലെ മറ്റ് ഭാഷകളിലെ ചിത്രങ്ങളിലും രവീണ ശബ്ദസാന്നിധ്യമായി. വാലാട്ടി എന്ന ചിത്രത്തിലും താരം ഡബ് ചെയ്തിട്ടുണ്ട്. നിത്യഹരിതനായകൻ, ആസാദി എന്നീ മലയാള ചിത്രങ്ങളിലും മാമന്നൻ ഉൾപ്പെടെയുള്ള തമിഴ് ചിത്രങ്ങളിലും രവീണ തന്റെ അഭിനയപാടവവും പ്രകടമാക്കി. വിവാഹശേഷവും അഭിനയവും ഡബ്ബിങ്ങും തുടരാനാണ് രവീണയുടെ തീരുമാനം.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്....

സിനിമ

കുടുംബപ്രേക്ഷകരേയും കൈയിലെടുത്ത് ‘കറക്കം’; ഹൊറർ- കോമഡി (Review)

മലയാളത്തിലെ ആദ്യമ്യൂസിക്കൽ ഹൊറർ- കോമഡി ചിത്രമായ ‘കറക്കം’ തിയേറ്ററുകളിൽ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. യുവാക്കളെ മാത്രമല്ല,...

ചരമംസിനിമ

നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു, ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു...

സിനിമ

പെപ്പേയുടെ ആക്ഷൻ താണ്ഡവം, വെള്ളിത്തിരയെ തീ പിടിപ്പിക്കുന്ന ‘കാട്ടാളൻ’ (Review)

പാൻ ഇന്ത്യൻ ലേബലിൽ വരുന്ന ചില അന്യഭാഷാ ചിത്രങ്ങൾ കാണുമ്പോൾ നമ്മളിൽ പലരും ആലോചിക്കും ഇതുപോലൊന്ന്...