കൗതുകങ്ങൾസിനിമ

സബ്‌സ്‌ക്രിപ്‌ഷൻ കൂട്ടാൻ വീഡിയോ ‘ലീക്ക്’ ചെയ്തതോ? ഹൻസിക കൃഷ്ണയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം

നടൻ കൃഷ്ണകുമാറിന്റെ ഇളയ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമാണ് ഹൻസിക കൃഷ്ണ. ഡിഗ്രിയ്ക്ക് പഠിക്കുന്ന ഹൻസികയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാമും ഉണ്ട്. രണ്ടിലും ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഹൻസികയ്ക്കുള്ളത്. ഇപ്പോഴിതാ ഹൻസികയുടെ ഒരു വീഡിയോ ലീക്കായതിനെ തുടർന്ന് വ്യാപക വിമർശനമാണ് താരവും കുടുംബവും നേരിടുന്നത്. തന്റെ ഇൻസ്റ്റഗ്രാം സബ്‌സ്ക്രൈബേഴ്സിനായി പങ്കുവച്ച വീഡിയോ പുറത്തായതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

ബോൾഡ് ലുക്കിലുള്ള വീഡിയോ ലീക്കായതാണോ അതോ മനഃപൂർവം പുറത്തുവിട്ടതാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. സബ്‌സ്‌ക്രിപ്‌ഷൻ വരുമാനം വർദ്ധിപ്പിക്കാൻ വേണ്ടി നടത്തിയ നാടകമാണിതെന്നാണ് പ്രധാന ആരോപണം. വീഡിയോ പ്രചരിച്ചതോടെ ഒറ്റദിവസം കൊണ്ട് ഹൻസികയുടെ സബ്‌സ്ക്രൈബേഴ്‌സിന്റെ എണ്ണത്തിൽ വർദ്ധനവുണ്ടായി. നിലവിൽ 1800ഓളം സബ്‌സ്ക്രൈബേഴ്‌ താരത്തിനുണ്ട്. നേരത്തെ 299 രൂപയായിരുന്ന സബ്‌സ്‌ക്രിപ്‌ഷൻ ഫീസ്, വീഡിയോ പുറത്തുവന്നതിന് പിന്നാലെ 390 രൂപയായി ഉയർത്തിയതും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പ്രചരിക്കുന്ന വീഡിയോ യഥാർത്ഥമല്ലെന്നും എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആണെന്നും ഒരു വിഭാഗം വാദിച്ചു. സംഭവത്തിൽ ഹൻസികയോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇൻസ്റ്റഗ്രാമിൽ 16 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഹൻസിക സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. നിലവിൽ ‘ബാച്ച്ലർ പാർട്ടി 2’ എന്ന ചിത്രത്തിലൂടെ നസ്ലിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...