ചരമം

ഡോ. ഏഴംകുളം സാംകുട്ടി ലൂസിയാനയിൽ അന്തരിച്ചു

ബാറ്റൺ റൂഷ് (ലൂസിയാന): പ്രശസ്ത സാഹിത്യകാരനും പ്രഗത്ഭ പ്രസംഗകനും   സുവിശേഷകനുമായ ഡോ. ഏഴംകുളം സാംകുട്ടി (76) അന്തരിച്ചു. ലൂസിയാന സതേൺ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ്   പ്രൊഫസർ ആയിരുന്ന സാംകുട്ടി, പുനലൂർ വയലിൽ പുളിമൂട്ടിൽ പരേതരായ എൻ. എം. ചാക്കോയുടെയും ചിന്നമ്മ ചാക്കോയുടെയും മകനാണ്.

തിരുവല്ല ശങ്കരമംഗലം കുടുംബാംഗമായ പുഷ്പ സാംകുട്ടിയാണ് ഭാര്യ.

മക്കൾ: രഞ്ജിത്ത് (ഭാര്യ: ദീപ, ഹൂസ്റ്റൺ), ബിന്ദു (ബാറ്റൺ റൂഷ്).
മരുമക്കൾ: എ. എബ്രഹാം, സോമൻ ചെന്നങ്കര (ഡാളസ്).
കൊച്ചുമക്കൾ: ജസ്റ്റസ്, ജെറമിയ, ചാൻസ്.

സഹോദരങ്ങൾ: ലീലമ്മ എബ്രഹാം, സാലി സോമൻ (ഡാളസ്).


വിശ്വാസലോകത്ത് ഏറെ സുപരിചിതനായിരുന്ന അദ്ദേഹം, ആത്മീയ സേവനരംഗത്ത് അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു. പാളം  തെറ്റിയ തീവണ്ടി അടക്കം ഒട്ടേറെ കൃതികൾ രചിച്ചിട്ടുണ്ട്. 1983 -ൽ പ്രസിദ്ധീകരിച്ച പാളം തെറ്റിയ തീവണ്ടി   മലങ്കരയിലെ പെന്തെക്കോസ്തു മുന്നേറ്റം  ചിത്രീകരിച്ചു.

പത്തനംതിട്ട ജില്ലയിൽ ഏഴംകുളത്ത് 1949-ൽ ജനിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയശേഷം അർക്കെൻസാ  സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.   1978-ൽ ലൂസിയാന സർവ്വകലാശാലയിൽ നിന്ന് ബ്രിട്ടീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി.

മലയാള മനോരമ  ഉൾപ്പെടെ പത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  മറ്റ് പ്രമുഖ കൃതികളാണ് ശാസ്ത്രവും ബൈബിളും , ഒടുവിലത്തെ ശത്രു, യുക്തിവാദം ശനി ദിശയിൽ, AD 2000 ( English).  

നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇരുപതോളം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവ് ആണ്.

കൗൺസിലിംഗ് ശുശ്രൂഷയിലും സൺഡേ സ്കൂൾ പാഠ്യപദ്ധതി വികസനത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിരുന്നു.  

സംസ്കാര ശുശ്രൂഷകൾ ഹൂസ്റ്റണിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾ പിന്നീട് 

Report പ്രസാദ് തീയാടിക്കൽ

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....